ചില ജന്‌മങ്ങൾ

ഇനിയും വരാത്ത വസന്തം

ഇരുൾ മുറ്റി നിൽക്കും മനം

ഈണം മറന്ന ഗാനം

ഇടതടവില്ലാതെ കണ്ണീർക്കണം

ഇതൾ വിടരാത്ത മലരും

ഇലകളില്ലാത്ത മരവും

ഇണ പിരിഞ്ഞ കുയിലും

ഈറനണിഞ്ഞ ഇരവും

ഇനിയും മരിക്കാത്ത ഓർമ്മകൾ

ഇടനെഞ്ചിൽ നിറയും നൊമ്പരങ്ങൾ

ഇടയ്‌ക്കിടെ ഉയരുന്ന ഗദ്‌ഗദങ്ങൾ

ഇഷ്‌ടങ്ങൾ ഹോമിച്ച ജന്‌മങ്ങൾ.

Generated from archived content: poem1_dec30_09.html Author: kam_nattika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here