ഓണം- മനുഷ്യനെ ഒരുമിപ്പിക്കുന്ന പാഠം

ഓണം ആഘോഷിക്കുക എന്ന ആചാരംതന്നെ മനുഷ്യന്റെ ഒരു സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്‌. വിളവെടുപ്പ്‌ കഴിയുമ്പോൾ മനുഷ്യരെല്ലാം ആഹ്ലാദിക്കുക, അത്‌ പഴയ കാലത്തെക്കുറിച്ചുളള ഓർമ്മയാവുക അതായത്‌ കളളവും ചതിവുമില്ലാത്ത ഒരുലോകം; അതിനെക്കുറിച്ച്‌ വീണ്ടുംവീണ്ടും ഓർമ്മിപ്പിക്കുന്നതാണ്‌ ഓണം. നമുക്ക്‌ വീഴ്‌ചകൾ പറ്റിയിട്ടുണ്ടെങ്കിൽ നമുക്ക്‌ ദുഃഖമുണ്ടെങ്കിൽ അതൊക്കെ മറന്ന്‌ ഈയൊരു ആഘോഷം എല്ലാവരും ഒന്നാണ്‌ എല്ലാവരും സമൻമാരാണ്‌ എന്ന ആപ്‌തവാക്യം ഉയർത്തിപ്പിടിക്കുന്നു. ശരിക്കും പറഞ്ഞാൽ വിളവെടുപ്പ്‌ കഴിഞ്ഞിട്ടുളള ആഘോഷലഹരി, അതിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ആഘോഷിക്കുന്നു. അത്‌ ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നത്‌ ഇതിന്റെ ഒരു വലിയനേട്ടം തന്നെയാണ്‌. തീർച്ചയായും നമ്മെ ഒരുമിപ്പിക്കുന്ന ഒരു പാഠം തന്നെയാണ്‌ ഓണം. ആ സന്ദേശം എന്നും നിലനില്‌ക്കട്ടെ.

Generated from archived content: onam_collector.html Author: ka_viswamcollector

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here