പ്രശസ്‌ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്‌റ്ററെ പുഷ്പശ്രീ ട്രസ്‌റ്റിന്റെ ഈ വർഷത്തെ തിക്കൊടിയൻ അവാർഡിന് തിരഞ്ഞെടുത്തു. പ്രശസ്തിപത്രവും 15,000 രൂപയും പൊന്നാടയും ഉൾപ്പെടുന്നതാണ് അവാർഡ്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി നാടക ഗാനരംഗത്തും സിനിമാസംഗീത സംവിധാനരംഗത്തും നല്‌കിയ വിലപ്പെട്ട സംഭാവനകൾ മുൻനിർത്തിയാണ് ഇദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് പുഷ്പശ്രീ ട്രസ്‌റ്റ് ചെയർമാൻ പി.വി.ഗംഗാധരനും, സെക്രട്ടറി ബി.കൃഷ്‌ണക്കുറുപ്പും പ്രസ്താവിച്ചു. കോഴിക്കോട് ജനുവരി 28ന് നടക്കുന്ന തിക്കൊടിയന്റെ ഒന്നാം ചരമവാർഷികദിനത്തിൽ സാംസ്‌ക്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയൻ പുരസ്‌കാരം സമ്മാനിക്കും. അനുസ്‌മരണസമ്മേളനത്തിൽ പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. മറ്റ് രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.
Generated from archived content: k_raghavan.html