മായാസീത

(2000-ലെ ഉറൂബ്‌ അവാർഡ്‌, 2002-ലെ സഹോദരൻ സ്‌മാരക പുരസ്‌കാരം എന്നിവയ്‌ക്ക്‌ അർഹമായിട്ടുണ്ട്‌)

അദ്ധ്യാത്മ രാമായണത്തിൽ മായാസീതാ വൃത്താന്തം ഉണ്ട്‌. തുലോം ശുഷ്‌കം. അതുവെച്ചിട്ടാണ്‌ കവിത പ്രമേയം വികസിപ്പിച്ചതെങ്കിൽ, ആ വികസനം അഭിനന്ദനാർഹം തന്നെ. ആശ്രമഭാഷ, ശൈലി അന്തരീക്ഷ കല്‌പന ഒക്കെ പ്രമേയത്തിന്‌ നിരക്കുന്നതുതന്നെ. അതു ഭംഗിയായി ചെയ്‌തിരിക്കുന്നു കവിത. – പ്രൊഫ.കെ.പി.ശങ്കരൻ

പുരാണേതിഹാസങ്ങളുടെയും ക്ലാസിക്‌ കൃതികളുടെയും പുനർവായനയും അത്തരം വായനാനുഭവത്തിന്റെ പാഠഭേദങ്ങളും പിൽക്കാല സാഹിത്യങ്ങളെ ശ്രദ്ധേയമാക്കുന്ന സംഭവങ്ങളായിട്ടുണ്ട്‌. പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്‌ രാമായണത്തിലെ മായാസീതാ കഥനം എന്തേ നമ്മുടെ എഴുത്തുകാരുടെ ഭാവനയിൽ ഒരു പുനഃസൃഷ്‌ടിയ്‌ക്ക്‌ പാകമായി ഭവിയ്‌ക്കാത്തതെന്ന്‌. കാലത്തിണന്റെ നിയോഗംപോലെ ഈ വഴിയിൽ ഒരു സഫല രചന. കവിതയുടെ മായാസീത. – പ്രൊഫസർ മേലത്ത്‌ ചന്ദ്രശേഖരൻ

രാമായണത്തിലെ മായാസീതയെ സർഗ്ഗാത്മകലോകത്ത്‌ മറ്റൊരു രീതിയിൽ ആവിഷ്‌കരിക്കുകയാണ്‌ കെ.കവിത. സ്‌ത്രീയുടെ കടുത്ത മാനസിക പീഡനമാണ്‌ ഇതിലെ ഇതിവൃത്തം. സ്‌ത്രീ അവളുടെ തനിമയ്‌ക്ക്‌, സ്വത്വത്തിന്‌ വേണ്ടി നടത്തുന്ന ധർമ്മസമരങ്ങളുടെ പക്ഷത്താണ്‌ ഈ നോവലിസ്‌റ്റ്‌. അതുകൊണ്ട്‌ മായാസീത മലയാളനോവലിൽ പ്രസക്തമായ ഒരു ചോദ്യമുണർത്തുന്നു. അത്‌ യഥാർത്ഥമായ സീതയെ അന്വേഷിക്കുന്നതോടൊപ്പം സമകാലികമായി സ്‌ത്രീ നേരിടുന്ന സ്വത്വപ്രതിസന്ധി ഏതുവിധത്തിലുളളതാണെന്ന്‌ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. – എം.കെ.ഹരികുമാർ

മായാസീത (നോവൽ)

കെ.കവിത

വില – 40.00

പൂർണ പബ്ലിക്കേഷൻസ്‌, കോഴിക്കോട്‌

Generated from archived content: sep18_book.html Author: k_kavitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English