കവിജന്മം

കാലരഥ്യയിൽ പതിയും കവിതൻ കാല്പാടുകൾ

മായാത്തമുദ്രകൾ! ശോണലിഖിതങ്ങൾ!

സത്യകാമിയായ്‌, തൻസുഖത്യാഗിയായ്‌, അലയും-

ലോകഗതികൾ കാലേകാണും ക്രാന്തദർശിയാം കവി!

വഴികാണാതുഴയും പാന്ഥർതൻ കണ്ണിൽ വെളിച്ചമായ്‌,

ആത്മദർശനം നല്‌കും അക്ഷരസത്യമായ്‌, ചിറകറ്റ ജീവനിൽ-

ശക്തിയായ്‌, ഹൃത്തിൽ നിത്യമായ്‌ സ്പന്ദിപ്പൂ പരസുഖപ്രാർത്ഥന.

പുലരും നല്ല നാളെയിൽ പിറക്കും പുതുപൂക്കൾക്കെന്നും

കാണുവാൻ കഴിയട്ടെ ആ കവിജന്മസുകൃതത്തെ!

ഏറെ സാഹസം നടക്കാൻ ഈ ജീവിതപാതയിൽ-

എങ്കിലും പോയേതീരൂ! തിരിവെട്ടം കാക്കുവാൻ വഴികാട്ടുവാൻ മുന്നിൽ.

ശപ്തമാം പുറംപോക്കിൽ പൊട്ടിയ പാഴ്‌മുളയാണെങ്കിലും

തരുന്നൂ നിങ്ങൾക്കെന്റെ ജീവിതം സ്മേരപൂർവ്വം

ഉതകട്ടെ ഒരു നവലോകം തീർക്കാൻ!

Generated from archived content: poem1_july23.html Author: k_kanakaraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English