ആലിബാബയും 40 കള്ളന്മാരും

എന്നും പ്ലാസ്‌റ്റർ ഓഫ്‌ പാരീസ്‌ തേച്ച്‌

നില കണ്ണാടിയുടെ മുന്നിൽ നിൽക്കാറുണ്ട്‌

സൂപ്പർ സ്‌റ്റാറിനെപ്പോലെ

വടു വീണമുഖത്ത്‌ സുകുമാരകല.

സിനിമയുടെ സ്‌ഫടിക പ്രപഞ്ചത്തിൽ

മിന്നുന്ന നക്ഷത്രമല്ലെങ്കിലും

ഈ മുഖവും

സൂപ്പർസ്‌റ്റാറിനെ വെല്ലുന്നതു തന്നെ

നാടായ നാടൊക്കെയും അലഞ്ഞ്‌,

കയർത്ത്‌,

കല്ല്‌ പെറുക്കിയെറിഞ്ഞ്‌,

മറുകണ്ടങ്ങൾ ചാടിയും

പറയാത്തത്‌ പറഞ്ഞും,

മേന്മയുള്ള ജീവിതങ്ങളിലേയ്‌ക്ക്‌

പാഞ്ഞ്‌ കയറിയും

നഷ്‌ടപ്പെടുത്തിയതാണ്‌

ഈ മുഖത്തെ സുകുമാരകാന്തി

പക്ഷെ ഓർക്കുക

നാല്‌പ്പത്‌ കള്ളൻമാരെ

ഭരണി ചട്ടകളിലേയ്‌ക്ക്‌

ചൊരിഞ്ഞതാണ്‌ ഈ മുഖം

വിമർശനത്തിന്റെ ചുടുഎണ്ണ

വീണ്‌ പൊള്ളിയ

കരച്ചിലാണ്‌ എന്റെ വിശിഷ്‌ട ജീവിതം.

നക്ഷത്രങ്ങൾക്കു വേണ്ടി

ആകാശം വലിച്ചു കെട്ടിയ

അരണ്ട രാത്രിയിൽ

എന്നും അരുമയോടെ മിനുസം

കാത്തു സൂക്ഷിക്കാറുള്ള

വിശ്വപ്രശസ്‌തിയുടെ അടയാളങ്ങൾ

പതിച്ച

ഭരണി ഞാൻ തുറന്നു.

വേദ കള്ളന്റെ

ആ നോട്ടമാണ്‌ എന്റെ മുഖത്ത്‌

നിങ്ങൾ വക്രിച്ച്‌ കണ്ടത്‌

കാട്‌ കടുത്തു

പുഴകളിൽ ഓർമ്മകൾ വറ്റി

കാറ്റ്‌ പിടഞ്ഞു

നാട്‌ കൈ മോശം വന്നു

നോഹയുടെ വിശുദ്ധ പേടകം

കാക്കാതെ

കയർത്തുകൊണ്ട്‌

ആക്രാശിച്ചു കൊണ്ട്‌

ഇരുട്ടിന്റെ ആഴങ്ങളിലേയ്‌ക്ക്‌

ഏകനായ ഞാൻ.

Generated from archived content: poem1_jun15_10.html Author: k.sasikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English