ദിഗന്തതയുടെ അഞ്ചുനാൾകൾ

സ്വപ്‌നത്തിന്റെ ഒതുക്കുകല്ലുകൾ

കയറിയാണ്‌ നാം വന്നത്‌.

നീലവിരിയിട്ട നനുത്ത

പതുപതുപ്പിൽ-

നിന്റെ ആത്‌മാവിലെ

കന്യകക്കുരുന്നിനെ, ഞാനെൻ-

കൈക്കുമ്പിളിലാണ്‌

കോരിയെടുത്തത്‌

മറുത്തുപറയാതെ നീ,

എന്നിലെ സ്വഛന്ദമായ

മേഘക്കെട്ടുകളിലൂടെ

ഒരു ദേവധൂപികയായ്‌

ചിറകുകുടഞ്ഞു….

പിൻനിലാവ്‌ മിഴികൂമ്പിയ

നിൻ-പ്പീലിക്കൺപ്പോളകളിൽ

ഞാൻ ചുണ്ടുരുമ്മുകയാണ്‌….

അമർത്തി ചുംബിക്കട്ടെ….??

നിൻസിരകളിൽ,

ഒരഗ്‌നിഗോളമായ്‌

മേനിയിലാളിപ്പടരട്ടെ….?

* * * * *

അകതാരിലൂറുന്ന ദിഗന്തം

നീയറിയുന്നുവോ?

നിന്റെ കാണാക്കൺ മണികൾ,

ഗർഭസ്‌ഥരാവാത്ത എന്റെ ഉണ്ണിക്കുട്ടികൾ…..!!

* * * * *

പ്രിയതേ, നീയനിക്കഞ്ചു

നാൾകൾ തരിക………

അതുവരെ,

അക്ഷമനായ്‌ ഞാനീ,

കണ്ണടക്കൂട്ടിൽ കണ്ണുകൾ

പറിച്ചിടട്ടെ……!!!

അഥവാ,

വേച്ചുവേച്ചു നിന്നെ പുണരാതിരിക്കട്ടെ!!!

ഗുരുപവനവും,

ശൈത്യപൂരിത വിനോദകേന്ദ്രങ്ങളും

ദൂരത്തായ്‌ ‘മൂകാംബിക’യുമിനി

പ്രവാസപതീപദം ചേർ-

ത്തപ്രധാന, പ്രവചനങ്ങൾ…..!

പത്തിചുരുക്കട്ടെ…….??

ഉൾവലിയട്ടെ…..??

* * * * *

നിന്നാർത്തവ ചക്രത്തിലെ

ആദ്യ ഏഴുനാൾകൾക്കൊടുവിൽ-

സടകുഞ്ഞെഴുന്നേൽക്കാനെനിക്കിനി-

കാത്തിരിപ്പിന്റെ

അഞ്ചുനാൾകൾകൂടി…….

Generated from archived content: poem1_ja15_10.html Author: k.ratheesh_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here