ഒരിലപോലൊഴുകും ഓർമ്മക്കുറിപ്പുകൾ

ഇതിനകം എഴുതിയ ശ്രദ്ധേയമായ കഥകളിലൂടെ മലയാള സാഹിത്യരംഗത്ത്‌ നിഷേധിക്കാനാവാത്ത വ്യക്തിത്വം സ്ഥാപിച്ചെടുത്ത കഥാകാരിയാണ്‌ പ്രിയ എ.എസ്‌. പുത്തൻ കൂറ്റുകാരിലെ വേറിട്ട ശബ്‌ദത്തെ ധ്വനിച്ചിരുന്നവരിൽ പ്രമുഖ. പിന്നിട്ട കാലത്തേക്കു തിരിഞ്ഞുനോക്കി പ്രിയ രചിച്ച പതിനേഴു അനുഭവ ആഖ്യാനങ്ങൾ ഉൾക്കൊളളുന്നതാണ്‌ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3099 ഡഡാട ഡഡാടമാ​‍െഒഴുക്കിൽ ഒരിലഡഡാടമാപ ഡഡാപയെന്ന ഈ ഗ്രന്ഥം; അനുഭവതീക്ഷ്‌ണമായ ഓർമ്മകളെ അടുക്കിവെച്ച പുസ്‌തകം ആത്മകഥാംശം ഉൾക്കൊളളുന്ന കൃതിയാണ്‌.

ഒഴുക്കിൽ ഒരിലപോലുളള ഗ്രന്ഥങ്ങൾ മലയാളസാഹിത്യത്തിൽ വളരെ വളരെ കുറവാണ്‌. ശ്രദ്ധേയമായി പെട്ടെന്ന്‌ ഓർമ്മയിലെത്തുന്നവ രണ്ടോ മൂന്നോ മാത്രം. എം.ടിയുടെ രമണീയം ഒരു കാലം, ബാലചന്ദ്രൻ ചുളളിക്കാടിന്റെ ചിദംബരസ്‌മരണ, മാധവിക്കുട്ടി (കമലാസുരയ്യ)യുടെ നീർമാതളം പൂത്തകാലം എന്നിവ.

പതിവു വഴികളിൽനിന്ന്‌ മാറിനടക്കാനുളള ആർജ്ജവവും പ്രമേയപരിഗണനയിൽ നവീനരീതികൾ കൈക്കൊളളുന്ന ശില്‌പവൈഭവവും ഒഴുക്കിൽ ഒരില എന്ന ഗ്രന്ഥരചനയിൽ അന്യത്രദൃശ്യമാണ്‌.

ചിത്രകാരനായ എ.എസിനെക്കുറിച്ച്‌, ഉണ്ണികൃഷ്‌ണൻ നായരെക്കുറിച്ച്‌, മഹാരാജാസ്‌ കോളേജിലെ പഠനകാലത്തെ സംബന്ധിച്ച്‌, ആദ്യപ്രണയത്തെ സംബന്ധിച്ച്‌ എല്ലാം അനുഭവത്തിന്റെ ആർജവമേറിയ ഭാഷയിൽ ഗ്രന്ഥകാരി എഴുതിയിരിക്കുന്നു.

‘സ്‌ത്രീരചനകൾ-2003’ എന്ന പരമ്പരയിലെ പ്രഥമപുസ്‌തകമാണ്‌ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3099 ഡഡാട ഡഡാടമാ​‍െഒഴുക്കിൽ ഒരില…‘ഡഡാടമാപ ഡഡാപഎ.എസ.ചിത്രം ഓർമ്മകളാവുമ്പോൾ’, ‘ഒന്നര ടിക്കറ്റിന്‌ ഒരു പ്രണയം’ തുടങ്ങി ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3099 ഡഡാട ഡഡാടമാ​‍െ‘ഒഴുക്കിൽ ഒരില’ഡഡാടമാപ ഡഡാപ എന്ന കുറിപ്പിലവസാനിക്കുന്ന പതിനേഴു അനുഭവലാവണ്യങ്ങൾ ഈ പുസ്‌തകത്തിലുൾപ്പെടുന്നു. സമകാലീന രീതിയോടു സൗമ്യതയോടെ കലഹിക്കുകയും അംഗീകൃത കീഴ്‌വഴക്കങ്ങളെ-പാരമ്പര്യധാരകളെ-മൃദുവായി ധിക്കരിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരി ആത്മാർത്ഥവും സുതാര്യവുമായ ജീവിതവീക്ഷണംകൊണ്ട്‌ ഈ കൃതി ശ്രദ്ധേയവും വായനാനുഭവവുമാക്കിത്തീർത്തിരിക്കുന്നു. ആശയവ്യക്തതയും ആവിഷ്‌കാരചാരുതയും പ്രകടമാകുന്ന ഓർമ്മക്കുറിപ്പുകൾ, ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്നുവെന്നതിലുപരി ചിരപരിചിതമായ ഓർമ്മകളെ തൊട്ടുണർത്തുകയും ചെയ്യുന്നു; ചുരുക്കിപ്പറഞ്ഞാൽ മനസ്സിന്റെ ജാലകക്കാഴ്‌ചകളുടെ അക്ഷരരൂപമാണീ ഗ്രന്ഥം.

(കടപ്പാട്‌ ഃ പച്ചമലയാളം, മെയ്‌ 2004)

Generated from archived content: book-june30.html Author: k-prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here