മൂന്നു കഥകൾ

1. മതം

‘ഇത്‌ ഹിന്ദുവിന്റെ രക്തത്തിന്‌.’

അയാൾ ഗ്ലാസ്സുയർത്തി പറഞ്ഞു.

‘ഇത്‌ ഇസ്ലാമിന്റെ രക്തത്തിനും ഇത്‌ ക്രിസ്ത​‍്യാനിയുടേതിനും…’

അയാൾ വീണ്ടും വീണ്ടും ഗ്ലാസ്സുയർത്തി.

അഞ്ചു നിമിഷങ്ങൾക്കകം അയാൾ ആവിയായിപ്പോയി.

2. പ്രണയത്തിന്റെ ഫോർമുല

ഞാനവൾക്ക്‌ അഞ്ചു പനിനീർപ്പൂക്കൾ കൊടുത്തു. ഒരെണ്ണം മാത്രമെടുത്ത്‌ അവൾ ബാക്കി നാലും വലിച്ചെറിഞ്ഞു കളഞ്ഞു.

‘പ്രണയിക്കാൻ ഈയൊരെണ്ണം ധാരാളം..’ അവൾ പറഞ്ഞു.

ഞാനവൾക്ക്‌ ഒരു പനിനീർപ്പൂവ്‌ മാത്രം കൊടുത്തു. അതു പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ്‌ അവൾ ക്രൂദ്ധയായി ചോദിച്ചത്‌ ബാക്കി നാലുപൂക്കൾ എവിടെ എന്നാണ്‌.

3. സമ്പാദ്യം

തിരികെ വീട്ടിലേയ്‌ക്ക്‌ വന്നുകയറിയ ഉടനെ അയാൾ ടൈ ഊരിക്കളഞ്ഞു. പിന്നെ ചെറിയ രണ്ടുകൊമ്പുകൾ എടുത്ത്‌ തലയിൽ ഫിറ്റുചെയ്‌ത്‌ മൂക്കുകയറിട്ട്‌ വീട്ടിലെ കറവക്കാരിക്കുമുമ്പിൽ നിന്നു കൊടുത്തു.

Generated from archived content: story-jan31.html Author: jyothish_vembayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here