ഇടറുന്ന നെഞ്ചും ഇഴചേർന്നനൂലുമായ്-
നെയ്തു ഞാനാത്തറിതന്നിൽ……,
ഇഴപൊട്ടിപലവട്ടമൊപ്പമെന്നിടനെഞ്ചും-
പലകുറിയാത്തറിതന്നിൽ ….!
കൈപ്പിടി തന്നിലൊതുങ്ങിയാച്ചരടിന്റെ-
ഞാണിൽ കുടുങ്ങിയോരോടംകണക്കെ –
ഓടുകയാണെന്റെ ചിത്തം….!.
ഉയർന്നുതാഴുന്നോരാ നൂലിന്നിഴകളിൽ –
ഓടുന്നോരോടമാണെന്നുടെ ജീവൻ…,
പാവുമാനൂലിഴപാകുന്നോരോടത്തിൻ
വേഗമായെന്നുടെ കാലും ചലിക്കുന്നു.
ഇടറുന്ന നെഞ്ചും ഇഴചേർന്നനൂലുമായ്-
നെയ്തു ഞാനാത്തറിതന്നിൽ……,
തറിയുടെ താളത്തിലലിയുന്നെൻ –
ജീവരാഗങ്ങളും – സ്വപ്നരേണുക്കളുമൊന്നായ് ..!
പട്ടിണി മാറ്റുവാൻ പട്ടുകൾ നെയ്തു –
ഞാനെന്നിട്ടും മാറാത്തപട്ടിണിയോ ..?!
ആശകൾ കോർത്തുഞാൻ നെയ്തൊരാ-
പൊൻപട്ടിൻ ചിത്രങ്ങൾവിചിത്രമായ്തോന്നി…!!
കാൽകൾ കുഴയുന്നു മഗ്ഗവും കേഴുന്നു…
അതിനൊത്തെൻജീവന്റെ രാഗവുംതകരുന്നു…!!.
ഇഴനൂലുപൊട്ടിയാ മഗ്ഗവും നിലച്ചു…,
അതിനോപ്പമെന്നുടെ ജീവതാളവും നിലച്ചു….!
Generated from archived content: poem3_may13_15.html Author: joy_nediyalimolel
Click this button or press Ctrl+G to toggle between Malayalam and English