അച്ഛന്‍ പടുത്തൊരാകാട്ടുകല്ലിന്മാട-
മുടച്ചു പടുത്തൊരാമണിഹര്‍മ്യമതിനുള്ളി-
ലഴലുമായ്ക്കഴിയുന്നു കിഴവനു കിഴവിയും
പോയ കാലത്തിന്റെ സ്മൃതികളില്‍ കുതിക്കുന്നു
കടിഞ്ഞാണ്‍ തകര്‍ത്തശ്വാരുഢമായ് ചിന്തകള്‍…!
കുഞ്ഞിക്കാല്‍ വളരുന്നോ കുഞ്ഞിക്കൈവളരുന്നോ-
യെന്നമ്മ കണ്‍പാര്ത്തു പുന്നരിച്ചാ നാളുകള്‍…
മക്കള്‍തന്‍ സൗഭാഗ്യം ശരണമേയെന്നോര്‍-
ത്തച്ഛന്റെ ചോരനീരാക്കിയനാളുകള്‍-
ഒരു നൂറുസ്വപ്നങ്ങള്‍നെഞ്ചകത്തേറ്റിയി-
ക്കാലം കൊഴിഞ്ഞുപോയെത്രകണ്ടാകിലോ….?
അമ്പലം ചുറ്റി വലം വച്ചു ദേവിയെ
നെഞ്ചുനുറുങ്ങിപ്പടികളിറങ്ങുമ്പോ-
ളമ്പലവാസ്സികളക്ഷമരായ് നിന്നു…!
ഓമനപ്പുത്രന്റെ മുഖമുദ്രപോലെനിന്നോ-
മനപേരക്കിടാവു ചിരിക്കുന്നു
മരുമകളോതുന്നു മകനോടായിങ്ങനെ
ഇനിയില്ല നിമിഷങ്ങള്‍ പാഴാക്കുവാന്‍-
നമുക്കരെയെത്തുവാന്‍ ഒരു നൂറുകാര്യങ്ങള്‍…
ഒരു നൂറു ചേഷ്ടകള്‍ നിറമിഴിയുമായി-
നിന്നാനയിച്ചവരെയാവൃദ്ധാലയത്തിലേക്കായ്
വൃദ്ധാലയത്തിന്റെ പടികള്‍ വിട്ടകലുന്ന
മക്കളെ വിഷാദമായ് നോക്കി നില്‍ക്കെ
മനസ്സു പുലമ്പുന്നു മക്കളെ നിങ്ങള്‍ക്കു-
മൊരു ദിനം വന്നെത്തുമതിനായി നിങ്ങളും കാത്തിരിക്കാ…
Generated from archived content: poem2_sep8_13.html Author: joy_nediyalimolel