എന്നുമാകുന്നിന്‍ നെറുകയില്‍ പൊന്തുന്ന
സൂര്യനമസ്‌ക്കാരം ചെയ്തുണര്‍ന്നു
ഉല്‍ഫൂല്ലമാം പൂമരച്ചില്ലയില്‍ നിന്നു
മൊരായിരം കുഞ്ഞാറ്റക്കിളി ചിലച്ചു
ഉഷസിന്റെ കിരണങ്ങളരിച്ചരിച്ചാനില
ഭൂതലം മുന്നില്‍ പരക്കുകയായ്
മണ്ണിന്റെ മക്കള്‍ പുറപ്പെട്ടു പാടത്തു
കന്നുമായ് മണ്ണൂമഥിച്ചിളക്കാന്‍
തേക്കുപ്പാട്ടിന്നല ചങ്കില്‍ തറക്കുന്നു
ഏതോ വിഷാദത്തിന്‍ തേങ്ങലുപോല്‍
കോമരം കെട്ടിയ തേവര്‍ മടങ്ങുന്നു
പാടവരമ്പിലൂടെയാടിയാടി
ദേവിതന്‍ നടയില്‍ നിന്നുച്ചത്തില്‍ പേര്‍ ചൊല്ലി
വെളിപാടുകൊണ്ടയ്യനുറഞ്ഞുതുള്ളി
എന്നിട്ടുമെന്നുടെ വിധിയെ തളച്ചൊരാ
വിധിദേവിയെ പഴിചൊല്ലിപാരം
കണ്ണുകളില്ലാത്ത ദേവിതന്‍ മാറിലെ
തിരുവാഭരണങ്ങളഴിച്ചുമാറ്റി
ഒളിയമ്പുപോലെയന്നിരുളില്‍ മാഞ്ഞുപോയ്
കുടിലില്‍ കുഴിച്ചിട്ടു പണ്ടമെല്ലാം
ഇന്നുമാ മാളുവിനിത്തി പൊന്നു
കൊണ്ടൊരു നൂലു മാലയും തീര്‍ത്തതില്ല
ഒരേയൊരു കിടാത്തിയും നില്‍ക്കുന്നു മാടത്തില്‍
മംഗല്യഭാഗ്യവും കയ്യൊഴിഞ്ഞ്
ഇനിയെന്തിനീ മണ്ണില്‍ കോമരം തുള്ളണം
നാടിന്നും നാട്ടാര്‍ക്കും പേക്കോലമായ്
പിന്നെ മടിച്ചില്ല ഉടവാളു പിണരുന്നു
കോമരം ഭ്രാന്തനായ്
മാളു മകളും തന്‍ തലേമരിഞ്ഞുവീഴ്ത്തി
Generated from archived content: poem2_apr25_14.html Author: joy_nediyalimolel