ചെമ്മണ്ണു പൊത്തിയ കൂരക്കിരുളിലെ,
കൈത്തിരികത്തുമാമഞ്ഞവെളിച്ചത്തില്‍
അമ്മ മരിക്കുമാറുച്ചത്തില്‍ കേഴുന്നു
വൈറ്റാട്ടിമാര്‍പോലും എത്തിപ്പെടാത്തൊരാ
കരിമ്പനകാട്ടിലെ മണ്‍കൂരയില്‍
അന്നമ്മപെറ്റിട്ടെന്നെയാക്കിറത്തഴപ്പായില്‍
മൂങ്ങകള്‍ മൂളുന്ന പുള്ളുകള്‍ പാറുന്ന
കരിമ്പനക്കാട്ടിലെ ഘോരമാം തമസ്സി-
ലാരെയോകാത്തിരിക്കുന്നൊരു പാതിരായെക്ഷി
ഇനിയാരുമില്ലാവഴിയെത്തുവാന്‍
ചോരയുംനീരും വറ്റിയൊരെന്നച്ഛനല്ലാതെ
പ്രേതങ്ങള്‍ പോലും വിറച്ചുപോം അത്രമേല്‍
പ്രാകൃതമായൊരെന്നച്ചന്റെ രൂപവും
നിഴല്‍പോലും കൂട്ടിനായില്ലാതെയെന്നച്ഛ-
നിരുളില്‍മറപറ്റി കൂരയിലെത്തിയൊരാനേരം
കണ്ടു വിറങ്ങലിച്ചമ്മ കിടക്കുന്നൊരുചോരകുഞ്ഞുമായ്
കരളിലന്നാദ്യമായ് കുളിരിട്ടൊരെന്നച്ഛ-
നുയിരെടുത്തമ്മയെ നെഞ്ചോടുചേര്‍ത്തുകൊണ്ട-
കതാരില്‍ ചൊല്ലി പ്രിയേ നിനക്കിതാ പുത്രനായെന്‍ രൂപ-
മിനിയില്ല നിമിഷമെന്‍- വിട ചൊല്ലാനല്ലാതെ..
Generated from archived content: poem1_nov26_13.html Author: joy_nediyalimolel
Click this button or press Ctrl+G to toggle between Malayalam and English