ജന്മ ദിനാശംസകൾ നേരുവാൻ –
തുറന്നു ഞാനെൻ ഫേസ് ബുക്ക് ,
ഗോപാല കൃഷ്ണന്റെ പോസ്റ്റ് –
ഷെയർ ചെയ്തെത്തിയെൻ ഫേസ് ബുക്കിലും..!!.
പോസ്റ്റിലെ ചിത്രത്തിലൊരു നായയുണ്ട്.
നായതൻ കവിൾക്കുള്ളിൽ കടിച്ചമർന്ന്-
തൂങ്ങുന്നോരു മാംസ പിണ്ഡം …!
അതിനു – ഉടലുണ്ട് തലയുണ്ട് –
കൈ-കാൽകളുണ്ട്.
വേറിട്ടു പോകാത്ത പൊക്കിൾക്കൊടി –
നിലത്തിഴയുന്ന കണ്ടാൽ സഹിക്കയില്ല.
ചേതനയറ്റൊരാ ഓമന പൊന്മുഖത്ത-
ഴലേതുമില്ല ലവലേശവും…!.
ചുരുട്ടിയ മുഷ്ട്ടിയിൽ –
എന്തു നീ കൊണ്ടുവന്നോമനെ-
നിന്നമ്മയ്ക്കു സമ്മാനമായ്….?!.
ഏതോ നിമിഷത്തിലമ്മതൻ ആലസ്യ-
ത്തികവിൽ നിറഞ്ഞു ഞാനമ്മതൻ ഉദരത്തിൽ….!!
ശുനകനെ കൊന്നിട്ടു കാര്യമില്ലെന്നമ്മ-
ചെയ്തൊരു പാപത്തിൻ ഭാരമായ് ഞാൻ-
മന്നിൽ വന്നു പിറന്നുപോയ് ഹായെത്ര കഷ്ടം…!!
പൊക്കിൾ കൊടി നീ മുറിച്ചിട്ടുപോയാലും,
നിന്നന്തരംഗത്തിൽ മായാതെ നിൽക്കില്ലേ –
ഞാനെന്ന സത്യം നിൻ ജീവനുള്ള കാലം….!
ഒരു നൂറു ലക്ഷങ്ങൾ ലൈക്ക് ചെയ്തു….,
കമന്റ്സ് എഴുതി-
അതിൽ അറിയാതെ നീയുമമ്മേ –
ലൈക്ക് ചെയ്തു കാണും…!!
അതു മറ്റാരുമല്ലമ്മേ നിന്മകൻ ഞാൻ തന്നെയാ…..!!
Generated from archived content: poem1_mar12_16.html Author: joy_nediyalimolel