മാര്‍ക്ക് സക്കര്‍ ബര്‍ഗ് എന്ന പയ്യന്‍സ് , ഹാര്‍വാഡില്‍ പഠിക്കുന്ന കാലത്ത് ഒരു തമാശയ്ക്കായി ഹോസ്റ്റലിലെ കൂട്ടുകാരുമായി ആശയവിനിമയം നടത്താന്‍ ഒപ്പിച്ച പണിയില്‍നിന്നാണ് ഫേസ്ബുക്ക് എന്ന ആശയം ഉടലെടുത്തത്. അങ്ങിനെ സഹപാഠികളായ ആന്‍ഡ്രൂ മക് കൊള്ളാം, ഡസ്റ്റിന്‍ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്ഹസ് എന്നിവരുമായി ചേര്‍ന്ന് സക്കര്‍ബര്‍ഗ് ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റ് തുടങ്ങി. ഫോബ്സ് മാസികയുടെ കണക്കുകള്‍പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റാവും പ്രായം കുറഞ്ഞ വ്യക്തിയാണ് മാര്‍ക്ക് സക്കര്‍ ബര്‍ഗ് . സമ്പത്തിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റിലെ പ്രധാന എതിരാളികളും ഗൂഗിള്‍ സ്ഥാപകരുമായ സെര്‍ജി ബ്രയാനെയും ലാറി പേജിനെയും പിന്നിലാക്കിക്കൊണ്ടാണ് സക്കര്‍ബര്‍ഗ് വീണ്ടും ചരിത്രമെഴുതിയത്. ഫേസ് ബുക്കിന്റെ 29.28 ഡോളര്‍ ശരാശരി വലയുള്ള 225,000 ഷെയറുകള്‍ ജി എസ് വി ക്യാപിറ്റല്‍ ക്രോപ്പ് 2011-ല്‍ വാങ്ങിയതോടെയാണ് സക്കര്‍ബര്‍ഗ് ഗൂഗിള്‍ ഉടമസ്ഥരേക്കാള്‍ സമ്പന്നനായത് .അതോടെ ഫേസ് ബുക്കിന്റെ വിപണി മൂല്യം 70ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തുവത്രേ. ആ പുതിയ നിക്ഷേപത്തോടെ സക്കര്‍ബര്‍ഗിന്റെ സമ്പാദ്യം 18 ബില്യണ്‍ ഡോളറായി മാറി.
സെര്‍ജി ബ്രയാനെക്കാളും ലാറി പേജിനേക്കാളും ഒരു പടി മുകളിലെത്തിയപ്പോള്‍ ടെക്നോളജി സെക്ട്രില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായിത്തീര്‍ന്നു കക്ഷി. മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സും , ഒറാക്കിളിന്റെ ലാറി എലിസണുമാണ് സമ്പത്തിന്റെ കാര്യത്തില്‍ സക്കര്‍ ബര്‍ഗിന് അന്നുണ്ടായിരുന്നത് . ഇതേ തുടര്‍ന്ന് ഫേസ് ബുക്കിനെ വെല്ലാന്‍ ഗൂഗിള്‍ മറ്റൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായി ഗൂഗിള്‍ പ്ലസ്സ് തുടങ്ങിയെങ്കിലും അതു പച്ചപിടിച്ചില്ല. എന്നുമാത്രമല്ല അതിലും താരം ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ് തന്നെയായിരുന്നു . സക്കര്‍ ബര്‍ഗിനെ 35,000 പേരാണു പിന് തുടരുന്നത് . എന്നാല്‍ ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജിനെ 24,000പേരെ പിന്‍ തുടരുന്നുള്ളൂ . തീര്‍ന്നില്ല , ഫേസ് ! ബുക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി 2011ജൂലൈ ആദ്യവാരത്തില്‍ . അങ്ങനെയാണ് ടൈം ലൈന്‍ ഡിസൈനും മറ്റും ആരംഭിച്ചത് . അതോടെ ഫേസ് ബുക്കില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടായി . ഫേസ് ബുക്കില്‍ കയറുന്നവരുടെ പ്രൊഫൈല്‍ മനോഹരമാക്കിമാറ്റാനും ചിത്രങ്ങളും സന്ദേശങ്ങളും ലോകത്തെമ്പാടും ഞൊടിയിടയില്‍ എത്തിക്കാനും കക്ഷിക്ക് കഴിഞ്ഞു. ഗൂഗിള്‍ അതൊരു വെല്ലുവിളിയുമായി എടുത്ത് ഗൂഗിള്‍ പ്ലസ് എന്ന പുതിയ സോഷ്യല്‍ നെറ്റ്!വര്‍ക്ക് തുടങ്ങി . എന്നാല്‍ അതില്‍ വിജയിക്കാന്‍ ഗൂഗിളിന് ആയില്ല…
എന്താണ് മാര്‍ക്ക് സക്കര്‍ ബര്‍ഗിന്റെ നേതൃത്വത്തിന്റെ പ്രത്യേകത എന്നല്ലേ?
സ്വന്തം വിഷനിലുള്ള അചഞ്ചലമായ വിശ്വാസമാണ് മാര്‍ക്ക് സക്കര്‍ ബര്‍ഗിനെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിച്ചത് . 2010ല്‍ വര്‍ഷപുരുഷനായി വിഖ്യാതമായ വാര്‍ത്താവാരിക ടൈം മാഗസിന്‍ തെര്‍ഞ്ഞെടുത്തത് മാര്‍ക്ക് സക്കര്‍ ബര്‍ഗിനെയായിരുന്നു . അദ്ദേഹത്തിന്റെ നേതൃശേഷിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് . ഏതൊരു പുതിയ കാര്യവുമായി മുന്നോട്ടുപോകുമ്പോഴും വിമര്‍ശനങ്ങളും ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാനുതകുന്ന കാഴ്ചപാടുകളും നിരത്തി ഒരു വിഭാഗം രംഗത്തുവരും. ഇത്തരം വെല്ലുവിളികള്‍ ശാന്തമായ മനസ്സോടെ സ്വീകരിക്കണമെന്നാണ് സക്കര്‍ ബര്‍ഗിന്റെ അഭിപ്രായം . വിമര്‍ശനങ്ങളെ വിഷന്‍ കുറച്ചുകൂടി വ്യക്തമായി നിര്‍ണ്ണയിക്കുന്നതിനുള്ള അവസരമാക്കിയെടുക്കുകയും , വിഷനു നേരെ ഉയരുന്ന ഓരോ വെല്ലു വിളിയും വിജയതൃഷ്ണ വളര്‍ത്തുന്നതിനുള്ള മാര്‍ഗമാക്കി മാറ്റുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു . എപ്പോഴും യുവാക്കളെ ടീമില്‍ ഉള്‍പ്പെടുത്തുക: പ്രവര്‍ത്തനമേഖലയില്‍ വിപ്ലവകരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ലീഡറും സ്വന്തം ടീമില്‍ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കും . പുതിയൊരു ട്രന്‍ഡിന്‍ തിരികൊളുത്താന്‍ പ്രാപ്തിയുള്‍ല , മികച്ച ആശയങ്ങള്‍ സ്വന്തമായുള്ള യുവാക്കളെ എപ്പോഴും തെര്‍ഞ്ഞുകൊണ്ടിരിക്കണം . അവര്‍ക്ക് പിന്തുണ കാര്യമായി നല്‍കണം . എപ്പോഴും പുതുമകള്‍ പരീക്ഷിക്കാന്‍ ധൈര്യപ്പെടുക . പുതുതായെന്തെങ്കിലും ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുക് . മൂല്യവര്‍ധിതമായ ഒരു സേവനമോ ഉല്‍പ്പന്നമോ ആയിരിക്കണമത്. ഇത്തരം മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ മുന്നോട്ട് കുതിച്ചില്ലങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. 2004 ല്‍ ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നു തുടങ്ങിയ ഫേസ് ബുക്ക് ഇന്നു ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായാണ്‍ അറിയപ്പെടുന്നത് . ഫേസ് ബുക്കിനു 90 കോടി സജീവ ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക് .
Generated from archived content: sacces.html Author: joshy_george
Click this button or press Ctrl+G to toggle between Malayalam and English