വിണ്ണിന്റെ പുത്രൻ
ഉണ്ണി പിറക്കും ഈ നീലരാവിൽ
കാണുന്നു ഞാനാ നക്ഷത്ര ദിപം
മഞ്ഞു പുതച്ചോരീ കുന്നിൻ ചെരുവിൽ
കേൾക്കുന്നു ഞാനാ മാലാഖ ഗീതം
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഈ നല്ല രാവിൽ ഈറൻ തണുപ്പിൽ
ഉണ്ണി പിറന്നിതാ ബദ്‌ലഹേമിൽ
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഗബ്രിയേൽ പാടിയാ തിരുപ്പിറവി
വാനങ്ങൾക്കിടയിൽ മുഴങ്ങുന്നിതാ
അതുകേട്ടു രാജക്കൾ അവനെ വണങ്ങുവാൻ
അണയുന്നീ രാവിൽ കാലിത്തൊഴുത്തിൽ
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
കാഴ്‌ചകൾ വച്ചു, കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുൽമെത്തയിൽ
അമ്മതൻ മടിയിൽ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാൻ ഇടയരുമെത്തി
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
വിണ്ണിന്റെ പുത്രൻ മണ്ണിന്റെ പുത്രനായ്
ഭൂവിൽ പിറന്നിതാ കൽതൊട്ടിയിൽ
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ശാന്തി തൻ സംഗീതം മുഴങ്ങുമീ രാവിൽ
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ക്രിസ്‌തുമസ്
ഇന്നല്ലോ ക്രിസ്‌മസ് പൊൻപുലരി
ഈശോയെ വാഴ്‌ത്തുന്ന പൊൻപുലരി
ഈണത്താൽ കിങ്ങിണി മുഴക്കിടെണം
ഈശോയെ മനസേറ്റു വണങ്ങിടെണം
ഹാലേലൂയ ഹാലേലൂയ ഹാലേലൂയാ
ജാതിയും മതവും പ്രശ്‌നമല്ല
നക്ഷത്രദീപങ്ങൾ വീടു തോറും
ഈ നല്ല മാനുഷ പുത്രനല്ലോ
മാനവ രക്ഷയ്‌ക്കു വന്നു ഭൂവിൽ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയാ
കാലിത്തൊഴുത്തിലെ പുൽമെത്തയിൽ
കന്യകാ മേരിതൻ പുത്രനായ്
മണ്ണിന്റെ പുത്രൻ അവതരിച്ചു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാലേലൂയാ
ഈ നീലരാവിന്റെ പൊൻപ്രഭയിൽ
നക്ഷത്രദീപങ്ങൾ സാക്ഷിയാക്കി
രാജാക്കന്മാരിതാ വന്നിടുന്നു
സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാലേലൂയാ
മാനവപുത്രന്റെ ജന്‌മദിന
മാനവരൊന്നായ് ആഘോഷിക്കാം
നന്മകൾ ചെയ്‌തു നോമ്പുകൾ നോറ്റ്
നമുക്ക് സന്തോഷം പങ്കുവയ്‌ക്കാം
ഹാലേലൂയ ഹാലേലൂയ ഹാലേലൂയാ
ക്രിസ്‌മസ് രാത്രിയിൽ ഉണർന്നിരിക്കാം
ക്രിസ്‌തുവിൽ സന്തോഷം പങ്കുവയ്‌ക്കാം
മഞ്ഞിന്റെ കുളിരിൽ മയങ്ങുന്ന ഉണ്ണിയെ
മാലാഖമാരൊത്തു പുതപ്പിച്ചീടാം
ഹാലേലൂയ ഹാലേലൂയ ഹാലേലൂയാ
Generated from archived content: poem4_dec24_10.html Author: joshy_george