സന്ധ്യ തൻ നൊമ്പരം

ചന്ദനം മണക്കുന്ന

സന്ധ്യതൻ ഇരുളിൽ ഞാൻ

കാണുന്നൂ എന്നെപ്പോലെ

സൂര്യനും ശോകനായ്‌

ചെമ്മാനം തുടച്ചു നീ

പോയല്ലോ സാഗരത്തിൽ

അന്നേരം കണ്ടു ഞാനാ

അമ്പിളി പൂനിലാവ്‌

സൂര്യനെ കണ്ടപോലെ

സന്ധ്യയോ കാണുന്നിതാ

ചന്ദ്രന്റെ ലോലമായ

അമ്പിളി പൂനിലാവ്‌

ചെമ്മാനം തരുന്നൊരാ

സൂര്യനോ നിനക്കിഷ്‌ടം

പൂനിലാ വിതറുന്ന

ചന്ദ്രനോ നിനക്കിഷ്‌ടം

സന്ധ്യയേ പറയൂ നീ

കേൾക്കുവാൻ കൊതിയായി

ഇന്നോളം ഭൂമുഖത്ത്‌

കണ്ടെത്താ ഉത്തരത്തെ

സൂര്യനെ പിരിയുന്ന

നിന്നുടെ മനസിന്റെ

വേദന മറയുന്നു

അമ്പിളി വന്ന നേരം

കരയും ജലവുമായ്‌

അതിരു തിരിക്കുന്ന

ഓളത്തിന്‌ നൊമ്പരം ഞാൻ

കാണുന്നൂ സന്ധ്യേ നിന്നിൽ

ഏതാണ്‌ സന്ധ്യക്കിഷ്‌ടം

എന്നൊരാ ചോദ്യത്തിന്‌

നിങ്ങൾക്ക്‌ ഊഹിച്ചീടാം

നിങ്ങളുടെ യുക്തിപോലെ.

Generated from archived content: poem1_aug9_10.html Author: joshy_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here