പകലിരവുകൾ

പകൽ……

പുതുമണ്ണിൽ വെയിലിൻ വിത്തെറിഞ്ഞ

സൂര്യന്റെ കളിക്കുഞ്ഞായിരുന്നു

രാവ്‌….

അനാവരണം ചെയ്യപ്പെടുന്ന പ്രണയികളുടെ

നഗ്നതക്കു മൂടുപടമായ്‌ പകലിൻ നിഴൽ

നിലാവ്‌….

രാവിനെ പ്രണയിച്ച ചന്ദ്രന്റെ കണ്ണുകളിൽ

നിന്നൊരു തിളക്കം നദിയായൊഴുകിയത്‌

നിദ്ര….

പൊളളിക്കുന്ന പകൽക്കാഴ്‌ചകളിൽ നിന്നാ-

ശ്വാസമേകി രാത്രികളിൽ തഴുകിയെത്തുന്നു

സ്വപ്‌നം….

നടക്കാത്ത മോഹങ്ങൾക്കു രൂപമേകി

നിദ്രയിൽ വിളിക്കാതെത്തുമതിഥി

നീ….

സൂര്യനെൻ പകൽക്കിനാക്കളിൽ വീണടിയുമ്പോൾ,

പാതിരാസ്വപ്‌നത്തിലൊരു ചന്ദ്രനസ്തമിക്കുമ്പോൾ,

ഒരു കുഞ്ഞു നക്ഷത്രമായ്‌ പുനർജനിക്കുന്നെൻ

ഭ്രമാത്മക ദിനചര്യകളുലോർമയായ്‌

Generated from archived content: poem1_nov23_05.html Author: joshi_ravi_purakkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here