ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട 24 ചെറിയ കാര്യങ്ങൾ

1. വിജയത്തിന്റെ ഉത്തരവാദിത്തം പങ്കുവയ്‌ക്കാൻ സന്മനസ്സുണ്ടാവണം.

2. പ്രതീക്ഷിക്കുന്നതിലേറെ ചെയ്‌തുകൊടുക്കുക.

3. ‘ങ്‌ഹാ… ഇതുകൊണ്ടൊപ്പിക്കാം.’ എന്ന്‌ വിശേഷിപ്പിക്കപെടുന്നവരെ വച്ച്‌ ഒപ്പിക്കാതിരിക്കുക.

4. സിനിമ കാണുന്നതിനിടയ്‌ക്ക്‌ പോപ്പ്‌ കോണോ, മിഠായിയോ വാങ്ങുമ്പോൾ നിങ്ങളുടെതല്ലാത്ത കുട്ടികൾക്കും കൊടുക്കുക.

5. ഫോണിൽ ജിജ്ഞാസയോടെ, എനർജിയോടെ സംസാരിക്കുക.

6. നിങ്ങളുടേതല്ലാത്ത രണ്ടുമൂന്ന്‌ മതങ്ങളെക്കുറിച്ച്‌ കാര്യമായി അറിഞ്ഞിരിക്കുക.

7. നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവർക്കും നിങ്ങൾക്കറിയാത്ത ഒരുപാട്‌ കാര്യങ്ങൾ അറിയാം. അവരിൽ നിന്ന്‌ പഠിക്കുക.

8. നിങ്ങളുടെ മാതാപിതാക്കളുടെ പൊട്ടിച്ചിരികൾ റെക്കോർഡ്‌ ചെയ്‌ത്‌ സൂക്ഷിക്കുക.

9. എന്തും ആദ്യത്തെ പ്രവാശ്യം തന്നെ ശരിയായി ചെയ്യുക.

10. ശരിക്കറിയില്ലെന്നു സംശയിക്കുന്നവരെ കണ്ടുമുട്ടുമ്പോൾ സ്വയം പേരുപറഞ്ഞ്‌ പരിചയപ്പെടുത്തുക. നേരത്തെ പരിചയപ്പെട്ടിട്ടുള്ളവരാണെങ്കിലും അവർ നിങ്ങളുടെ പേരോർക്കുമെന്നും പ്രതീക്ഷിക്കാതിരിക്കുക.

11. നല്ല വാക്കിന്റെ ശക്തി ഒരിക്കലും കുറച്ചു കാണാതിരിക്കുക.

12. ഭക്ഷണം മോശമായതുകൊണ്ട്‌ വെയ്‌റ്റർക്കുള്ള ടിപ്പിൽ കുറവു വരുത്താതിരിക്കുക. അയാളല്ല അത്‌ പാചകം ചെയ്‌തെന്ന്‌ ഓർക്കുക.

13. എനിക്കറിയില്ല എന്നു പറയാൻ ഭയപ്പെടാതിരിക്കുക.

14. മറ്റൊരാളുടെ സഹായം വേണ്ടപ്പോൾ സഹായം വേണമെന്നു പറയാൻ ധൈര്യം ഉണ്ടാക്കണം.

15. ക്ഷമിക്കണമെന്നു പറയേണ്ടിടത്ത്‌ അത്‌ പറയണം.

16. ജീവിക്കാൻവേണ്ടി ഏതു തൊഴിൽ ചെയ്യുന്നവരോടും ബഹുമാനം കാട്ടുക. എത്ര നിസ്സാര തൊഴിലായാലും.

17. സമയവും വാക്കുകളും ശ്രദ്ധയില്ലാതെ ഉപയോഗിക്കാതിരിക്കുക. രണ്ടും തിരിച്ചെടുക്കാൻ കഴിയുകയില്ല.

18. പുതിയ ആശയങ്ങളോട്‌ തുറന്ന മനഃസ്‌ഥിതിയുള്ളവരായിരിക്കുക.

19. ഇനി എന്തുണ്ടാകും എന്ന്‌ ആകാംക്ഷപ്പെട്ട്‌ ഇപ്പോഴത്തെ നിമിഷത്തിന്റെ മാന്ത്രികത നശിപ്പിക്കാതിരിക്കുക.

20. ഹ്രസ്വകാല ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. അവയെ തിരിച്ചറിയാനും പറ്റണം.

21. മറ്റുള്ളവരുടെ ഘോഷയാത്രകൾക്കുമേൽ കരിനിഴൽ വീഴ്‌ത്താതിരിക്കുക.

22. ഓഫീസിൽ നിങ്ങൾക്കൊരു സന്ദർശകൻ വരുമ്പോൾ എഴുന്നേറ്റുനിന്ന്‌ സ്വീകരിക്കുക. എഴുന്നേറ്റ്‌ നിന്ന്‌ യാത്രയയ്‌ക്കുക.

23. സംസാരിക്കുമ്പോൾ ഇടയ്‌ക്കു കയറിപറയാതിരിക്കുക.

24. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ധൃതി പിടിക്കാതിരിക്കുക.

Generated from archived content: essay1_juy8_10.html Author: joshi_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English