സക്‌സസ്‌ പിരമിഡ്‌

നമ്മുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവങ്ങളിലൊന്നാണ്‌ കുട്ടികളെ വളർത്തുക എന്നത്‌. പക്ഷേ, സ്വന്തം കുഞ്ഞുങ്ങളെ ‘വളർത്തുന്ന’ അല്ലെങ്കിൽ വളർത്താൻ ശ്രമിക്കുന്ന അച്ഛനമ്മമാർ എത്ര പേരുണ്ടാകും.?

നല്ല ഭക്ഷണവും വലിയേറിയ വസ്‌ത്രവും ഉന്നതമായ വിദ്യാലയത്തിൽ അഡ്‌മിഷനും തരപ്പെടുത്തിയാൽ എല്ലാമായി എന്നു കരുതിയാൽ……….! അത്‌ തങ്ങളുടെ കർത്തവ്യനിർവ്വഹണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നവരെ ഓർമ്മിപ്പിക്കാൻ ആരും തന്നെയയില്ല. അതിന്റെ (ദുഷ്‌) ഫലങ്ങളാണ്‌ ഇന്ന്‌ നാം ചുറ്റും കാണുന്നത്‌.

വിജയത്തിലേക്കുള്ള 10 പടികൾഃ

കുട്ടികളുടെ ഉന്നത വിജയത്തിലേക്കുള്ള യാത്രയിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കാൻ ഇതാ ചില ചിവിട്ടുപടികൾ.

1. എല്ലാ ദിവസവും നിശ്ചിത സമയം പഠനത്തിനു മാത്രമായി നീക്കി വയ്‌ക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. ആ സമയത്ത്‌ മറ്റൊരു കാര്യവും അവരെക്കാണ്ട്‌ ചെയ്യിപ്പിക്കരുത്‌. ഇത്‌ പഠിക്കാനുള്ളത്‌ കുന്നുകൂടുന്നതിനെ തടയുന്നതോടൊപ്പം ചെയ്യേണ്ട പ്രവൃത്തികൾ നീട്ടിവെയ്‌ക്കാനുള്ള പ്രവണത നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അല്‌പസമയമെങ്കിലും പഠിക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ അനുവദിക്കാതിരിക്കുക. എല്ലാ ദിവസവും പഠനം ആരംഭിക്കേണ്ടത്‌ കുട്ടിക്ക്‌ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ നിന്നാകണം.

2. ഓരോ അസൈൻമെന്റും പൂർത്തികരിക്കാൻ ആവശ്യമായി വരുന്ന ഏകദേശ സമയം എത്രയെന്ന്‌ മുൻകൂർ കണക്കാക്കാൻ ശ്രമിക്കണം.

3. പ്രൊജക്‌റ്റുകളും അസൈൻമെന്റുകളും ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ്‌ അവയുടെ ഉദ്ദേശലക്ഷ്യങ്ങൾ ബന്ധപ്പെട്ട അധ്യാപകരിൽ നിന്നോ മറ്റ്‌ അറിവുള്ളവരിൽ നിന്നോ ചോദിച്ചു മനസ്സിലാക്കിയിരിക്കണം. കുട്ടി എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും കൃത്യമായ ധാരണ ഉണ്ടാക്കുന്നതു വഴി ഏറെ സമയം ലാഭിക്കാം. ഇത്തരം പഠനാനുബന്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഒരു ഡയറിയിലോ മറ്റോ എഴുതി സൂക്ഷിക്കണം.

4. ഓരോ പാഠഭാഗവും വായിച്ചു പഠിച്ചശേഷവും മനസ്സുകൊണ്ട്‌ പുനരവലോകനം നടത്തുന്നത്‌ ഒരു ശീലമാക്കി മാറ്റിയെടുപ്പിക്കണം.

5. പിറ്റേന്ന്‌ ക്ലാസിൽ പഠിപ്പിക്കാൻ പോകുന്ന പാഠഭാഗം തലേന്ന്‌ ഒന്നോടിച്ച്‌ വായിച്ചുനോക്കുന്നത്‌ നന്നായിരിക്കും. അത്‌ പഠിപ്പിക്കുമ്പോൾ കുട്ടിക്ക്‌ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. കഠിന വിഷയങ്ങളുടെ ക്ലാസുകളിൽ ഉണ്ടാകുന്ന മുഷിപ്പ്‌ ഇതുവഴി മാറ്റാം.

6. എപ്പോൾ പഠിക്കാനിരിക്കുമ്പോഴും കഴിഞ്ഞ ദിവസം അതേ സമയത്ത്‌ പഠിച്ച കാര്യങ്ങൾ പത്തു മിനിറ്റിൽ കൂടുതൽ എടുക്കാത്ത വിധത്തിൽ ഒരു ദിവസം റിവ്യൂ ചെയുന്നത്‌ നന്നായിരിക്കും. പഠിച്ച കാര്യങ്ങൾ പത്തു മിനിറ്റിൽ കൂടുതൽ എടുക്കാത്ത വിധത്തിൽ ഒരു ദിവസം റിവ്യൂ ചെയ്യുന്നത്‌ നന്നായിരിക്കും. പഠിച്ച കാര്യങ്ങൾ ദിർഘകാലത്തേയ്‌ക്ക്‌ ഓർമ്മയിൽ തങ്ങിനിൽക്കാൻ ഇത്‌ ഉപകരിക്കും.

റിവ്യു ചെയ്യുന്നതിന്റെ ആവർത്തനം കൂടുന്ന മുറയ്‌ക്ക്‌ തുടർന്നുള്ള റിവ്യൂകൾക്ക്‌ വേണ്ടിവരുന്ന സമയം കുറഞ്ഞു കുറഞ്ഞു വരുന്നതു കാണാം.

7. കുട്ടി ക്ലാസിൽ നിന്ന്‌ പഠിച്ച കാര്യങ്ങൾ മറ്റൊരാൾക്ക്‌ പഠിപ്പിച്ചു കൊടുക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കണം. മറ്റ്ള്ളവരുമായി പഠിച്ച കാര്യം ചർച്ച ചെയ്യുമ്പോൾ 70% കാര്യങ്ങൾ തറമാവുകയാണ്‌. മറ്റുള്ളവർക്ക്‌ ക്ലാസ്‌ എടുത്തു പഠിപ്പിക്കുന്നതിലൂടെ ഒരാളുടെ മനസ്സിൽ 95% കാര്യങ്ങൾ മനഃപാഠമാകുന്നു.

ഒരു കാര്യം ഓർക്കുക, മറ്റുള്ളവരുമായി ചേർന്ന്‌ അവർക്ക്‌ പറഞ്ഞു കൊടുക്കുന്ന രീതിയിൽ പഠിക്കുന്നതാണ്‌ ഓർമ്മയിൽ തങ്ങിനിൽക്കാൻ എളുപ്പം.

8. രാത്രി ഏറെ നേരം ഇരുന്നു പഠിക്കുന്നതിനേക്കാൾ നല്ലത്‌ അതിരാവിലെ ഉണർന്നെണീറ്റ്‌ പഠിക്കുന്നതാണ്‌. അപ്പോൾ പ്രകൃതിപോലും നിങ്ങൾക്കനുകൂലമാണ്‌.

9. തുടർച്ചയായി മാക്‌സിമം 45 മിനിറ്റിൽ കൂടുതൽ നേരം പഠിക്കാനിരിക്കേണ്ട. 45 മിനിറ്റിനുശേഷം 10 മിനിറ്റ്‌ റെസ്‌റ്റ്‌ എടുക്കാം. ഈ സമയം അല്‌പം നടക്കാം. ശുദ്ധജലം ഒരു ഗ്ലാസ്‌ കുടിക്കാം.

10. സ്‌ഥിരമായി ഒരു കൃത്യസമയത്തുതന്നെ പഠനം അവസാനിപ്പിച്ച്‌ കിടന്നുറങ്ങണം. ഉണർന്നെഴുന്നേൽക്കുന്ന സമയത്തിനും ഉറങ്ങാൻ കിടക്കുന്ന സമയത്തിനും ഇടയ്‌ക്കിടെ മാറ്റം വരുത്തരുത്‌. പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിച്ച്‌ പഠിക്കരുത്‌. അത്‌ ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കും.

(കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി പ്രയത്‌നിക്കുന്നവർ മാത്രം ഇത്‌ വായിച്ചാൽ മതി)

Generated from archived content: essay1_jun18_10.html Author: joshi_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here