കരിക്കന്‍ വില്ലയിലെ ദാരുണമായ കൊലയും മദ്രാസിലെ മോനും

കേരളത്തെ ഭീതിയിലാഴ്ത്തിയ ഇരട്ട കൊലപാതങ്ങളുടെ പിന്നാമ്പുറത്തേക്ക് ഒരെത്തി നോട്ടം. ഇക്കഥ പിന്നീട് മദ്രാസിലെ മോന്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്.

അത്യന്തം ഭീകരവും ദൈന്യതയുണര്‍ത്തുന്നതുമായ കാഴ്ചയാണ് തിരുവല്ല മീന്തല ക്ഷേത്രത്തിനു സമീപമുള‍ള കരിക്കന്‍ വില്ലയില്‍ കണ്ടത്. അടഞ്ഞു കിടക്കുന്ന ചില്ലുജാലകമുള‍ള മുറിയില്‍ വീര്‍പ്പു മുട്ടിക്കുന്ന മരണത്തിന്റെ രൂക്ഷഗന്ധം. കരിക്കന്‍ വില്ലയിലെ കിടപ്പുമുറിയില്‍ നിന്നാണ് രക്തത്തിന്റെയും മനുഷ്യമാംസത്തിന്റെയും അസ്യഹ്യമായ ഗന്ധം.

ഈ വാര്‍ത്ത നിമിഷ നേരം കൊണ്ട് നാടെങ്ങും പരന്നു. തറമുഴുവന്‍ ഒഴുകിപ്പടര്‍ന്ന ചവിട്ടിതെന്നിയ ചോരപ്പാടുകള്‍. അവയ്ക്കിടയില്‍ രക്തം ചിതറിയപ്പോള്‍ സംഭവിച്ച പുള്ളീക്കുത്തുകളോടെ ചിത്രപ്പണികള്‍ നിറഞ്ഞ വില കൂടിയ കാര്‍പ്പറ്റിന്റെ വശത്തായി ഒട്ടേറെ മുറിപ്പാടുകളുമായി രണ്ട് ശവശരീരങ്ങള്‍

ഏറെക്കാലം കുവൈറ്റില്‍ ജോലി ചെയ്ത് ലക്ഷങ്ങളുടെ സമ്പാദ്യവുമായി നാട്ടിലെത്തിയ കെ .സി ജോര്‍ജ്ജ്, കുഞ്ഞമ്മ (റേച്ചല്‍) ദമ്പതികളുടെ ചേതനയറ്റ ശരീരമാണിവിടെ കണ്ടത്. ഒരു ജീവിതകാലം മുഴുവന്‍ സ്വന്തമായൊരൊരു ലോകം തീര്‍ത്ത് അതിനുള‍ളില്‍ ഒതുങ്ങിക്കൂടി ആത്മ നൊമ്പരങ്ങളും സൌഭാഗ്യങ്ങളും ഒരു പോലെ പങ്കിട്ടെടുത്ത 63 -ലും 57 -ലുമെത്തിയ ഈ ദമ്പതികളുടെ വേര്‍പാട് നാടിനെ ഞെട്ടിച്ചു . ഇരു വരുടെയും ആരോഗ്യമുള‍ള ബലിഷ്ഠമായ ശരീരങ്ങള്‍ പിടിയോളം താഴ്ന്ന ഒരു കത്തി സ്ലീവ് ലസ് ബ്ലൗസ് അണിഞ്ഞ പ്രൌഡഗംഭീരമായ ആ സ്ത്രീയുടെ ഇടതുഭാഗത്ത് വാരിയെല്ലിനു അടിയിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു .തലയില്‍ കുപ്പികൊണ്ട് അടിയേറ്റ് മുറിഞ്ഞ് ചീളുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ആഴത്തിലുള്ള മുറിവ് . മുറിപ്പാടില്‍ നിന്നൊഴുകി മുഖത്ത് പരന്ന രക്തം ആ മുഖത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.

പാതി തുറന്ന കണ്ണുകള്‍ ,അഴിഞ്ഞുലഞ്ഞ സാരി, ഭംഗിയായി ക്രമീകരിച്ചിരുന്ന മുറിക്കുള‍ളില്‍ നിലനില്‍പ്പിനു വേണ്ടിയുള‍ള പരാക്രമങ്ങള്‍ക്കിടയില്‍ മറിഞ്ഞു വീണുകിടക്കുന്ന കൌതുക വസ്തുക്കള്‍ പൊട്ടിത്തകര്‍ന്ന ചില്ലു സാമഗ്രഹികള്‍ എല്ലാ അര്‍ത്ഥത്തിലും അവിടെ ഭീകരമായൊരന്തരീക്ഷം സംജാതായിരിക്കുന്നു മരിച്ചു കിടക്കുന്ന കുഞ്ഞമ്മയുടെ തൊട്ടടുത്തു തന്നെ സോഫയുടെ അടിയിലേക്ക് കാലുകള്‍ നീട്ടി വച്ചു കിടക്കുന്ന ആജാനബാഹുവായ ജോര്‍ജ്ജ്. കഴുത്തില്‍ വെട്ടേറ്റതിന്റെ ആഴത്തിലുള‍ള പാട് കാണാം .

തിരുവല്ലാ നഗരത്തിനില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ കിഴക്കോട്ടു ചെല്ലുമ്പോഴുളള തിരക്കൊഴിഞ്ഞ പ്രദേശം. നഗരത്തെക്കാളേറെ ഗ്രാമത്തോടാണ് മീന്തലക്കര എന്ന പ്രദേശത്തിനു സാമ്യം ശാന്തമായി ഒഴുകുന്ന പമ്പയാറിന്റെ തീരത്തുളള ആ പ്രദേശത്തു കൂടി ചീറിപ്പായുന്ന പോലീസ് ജീപ്പുകളുള്‍ക്കു പിന്നാലെ മനുഷ്യര്‍ കോഴഞ്ചേരി റോഡിനരികിലുളള കരിക്കന്‍ വില്ലയുടെ മുന്നിലെത്തുമ്പോള്‍ വാഹനങ്ങളുടെ സ്പീഡ് കുറയുന്നു. ജോര്‍ജ്ജും ഭാര്യ കുഞ്ഞമ്മയും കഴിഞ്ഞ ദിവസം വരെ ആ വളപ്പിനുളളിലുണ്ടായിരുന്നു. ഒന്നുകില്‍ ടെറസ്സില്‍ അല്ലെങ്കില്‍ പോര്‍ട്ടിക്കോവില്‍ അതുമല്ലെങ്കില്‍ കായ്ഫലം ഏറെയുളള കൊക്കോ തൈകളുടേയോ, ജാതിയുടേയോ, കുലച്ചു കിടക്കുന്ന വാഴത്തോപ്പുകളിലൂടെയോ അവര്‍ നടന്നു നീങ്ങുന്നുണ്ടാകും. മക്കളില്ലാത്ത ഈ ദമ്പതികള്‍ സസ്യജാലകങ്ങളെ സന്താനത്തേക്കാളേറെ പരിലാളിച്ചു വളര്‍ത്തി. അന്നൊക്കെ അവിടെ കയറിച്ചെല്ലാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല. അനുതിയില്ലാതെ മതില്‍ക്കെട്ടിനകത്ത് കാലെടുത്തു വയ്ക്കാന്‍ അയല്‍വാസികള്‍ മടിച്ചിരുന്നു. ചെരിപ്പിട്ടുകൊണ്ട് മൊസേക്ക് വിരിച്ച തറയില്‍ ചവിട്ടാന്‍ ആരും ധൈര്യപ്പെട്ടില്ല.

അറിയാതെ അങ്ങിനെ ചെയ്തവരൊക്കെയും അടുത്ത നിമിഷം ജാള്യം നിഴലിക്കുന്ന മുഖംവുമായി ആ പടി ഇറങ്ങുമായിരുന്നു. അത്രക്കും ആജ്ഞാഭാവമായിരുന്നു ആ ദമ്പതികളുടെ സ്വരത്തില്‍. അത്രമാത്രം നിയമങ്ങളായിരുന്നു രണ്ടു പേര്‍ ,മാത്രം താമസിച്ചിരുന്ന വീട്ടില്‍. അവര്‍ക്ക് ആരേയും ആവശ്യമില്ല. ആരുടെ സഹായവും ആവശ്യമില്ല. ആവശ്യത്തിലേറെ പണം കയ്യിലുണ്ട്. പണമുണ്ടെങ്കില്‍ പിന്നെയൊന്നും വേണ്ടെന്ന ചിന്താഗതികാര്‍ എന്നിട്ടു ഇതു സംഭവിച്ചു.

കേരളത്തെ ഞെട്ടിച് ആ ഇരട്ടകൊലപാതകത്തിന്റെ ചുരുളഴിച്ചു നോക്കാം. കരിക്കന്‍ വില്ലയിലെ ജോര്‍ജ്ജ്, കുഞ്ഞമ്മ ദമ്പതികളെ ഓര്‍ത്ത് വ്യാകുലപ്പെടാനോ ആശങ്കപ്പെടാനോ ഒന്നും തന്നെയില്ല. കുട്ടികളില്ലാത്ത ആ ദമ്പതികള്‍ക്ക് അക്കാര്യത്തില്‍ ദു:ഖമുളളതായി ആര്‍ക്കും തോന്നിയിട്ടുമില്ല. എന്നാല്‍ ഇവരെങ്ങനെ കൊല്ലപ്പെട്ടു അതറിയാനായിരുന്നു എല്ലാവരുടേയും ആകാംക്ഷ.

ആ വീട്ടില്‍ നിത്യേന സന്ദര്‍ശനം അനുവദിച്ചിരുന്നത് രണ്ടു പേര്‍ക്കു മാത്രമായിരുന്നു. പാല്‍ക്കാരി പൊന്നുവിനും വേലക്കാരി ഗൌരിയമ്മയ്ക്കും. പിന്നിലെ ഗേറ്റു വഴി വന്ന് അതുവഴിതന്നെ തിരിച്ചു പോകുന്ന ഗൌരിയമ്മയ്ക്ക് മുന്‍വശത്തെ മുറ്റത്തോ മുറിക്കുളളിലേക്ക് കടക്കുവാനോ അനുമതിയില്ലായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ദമ്പതികളുടെ ഏറ്റവും വിശ്വസ്തയായിരുന്നു ഗൌരിയമ്മ.

അപ്രതീക്ഷിതമായ കൊലപാതകള്‍ തിരുവല്ലയെ മാത്രമല്ല കേരളത്തെയാകെ ഞെട്ടിച്ചു കളഞ്ഞു. സുരക്ഷിതത്വം എന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തിക്കു നേരെ ഒരു ചോദ്യചിഹ്നമായി ഈ ദമ്പതികളുടെ ജഡം .ആരുമായും അധികം അടുത്തില്ലെങ്കിലും ആരേയും ദ്രോഹിക്കാതെ ആര്‍ക്കും ശല്യമാകാതെ കഴിഞ്ഞവര്‍ എന്ന നിലയില്‍ നാട്ടുകാരുടെ സഹതാപം പിടിച്ചു പറ്റി. അവര്‍ക്ക് ശത്രുക്കളായി നാട്ടില്‍ ആരെങ്കിലും ഉളളതായി ആര്‍ക്കും അറിഞ്ഞു കൂടാ . പിന്നെ ഇതാരു ചെയ്തു? പണം മാത്രം ലക്ഷ്യമാക്കിയുളള കൊലപാതകമായിരുന്നുവോ? അതോ അതിലും ആഴത്തില്‍ വേരൂന്നിയ മറ്റ് കാരണങ്ങള്‍ വല്ലതുമുണ്ടോ? പോലീസ് സംഘത്തെ കുഴക്കുന്ന നിരവധി ചോദ്യങ്ങള്‍.

കെ സി ജോര്‍ജ്ജ് ബര്‍മ്മയില്‍ ഒരു ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കുറെ നാള്‍ സൈനിക സേവനം നടത്തിയിട്ടുള്ലള ജോര്‍ജ്ജ് 1965-ല്‍ ഭാര്യയുമൊത്ത് കുവൈറ്റിലേക്കു പോയി. അവിടെ നിന്ന് തിരിച്ചെത്തിയതിനു ശേഷം മീന്തലക്കരയില്‍ ഒരു മണി മാളിക പടുത്തുയര്‍ത്തി. കുറെ വസ്തുക്കളും വാങ്ങിക്കൂട്ടി. അല്‍പ്പ കാലത്തിനു ശേഷം ജോര്‍ജ്ജ് കുവൈറ്റിലേക്കു തന്നെ മടങ്ങി ജോര്‍ജ്ജ് വീണ്ടുമെത്തുന്നതുവരെ കുഞ്ഞമ്മ ഏകയായാണ് കരിക്കന്‍ വില്ലയില്‍ കഴിഞ്ഞു കൂടിയത്. കുട്ടികളില്ലാത്ത കുഞ്ഞമ്മ കടുത്ത ഏകാന്തതയെ പ്രണയിച്ചിരിക്കാം ഇതിന്റെ ഫലമായിട്ടാകാം അക്കാലത്ത് കുഞ്ഞമ്മക്ക് ചില മാനസിക പ്രശ്നങ്ങളൊക്കെ ഉണ്ടായീരുന്നു . അപ്പോഴും സഹായിയായി ഗൌരിയമ്മ കൂടെ ഉണ്ടായിരുന്നു.

തിരുവല്ല മഞാടി പുതിരിക്കാ‍ട്ടില്‍ ഗൌരിയമ്മ അവര്‍ക്കന്ന് പ്രായം 56 വയസ്.

കുഞ്ഞമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടാകുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങളെല്ലാം വാരിയണിയുന്ന പതിവുണ്ടായിരുന്നു. നിര്‍ബന്ധമല്ല ഒരു തരം വാശിതന്നെയെന്നാണ് ഗൌരിയമ്മ പറയുന്നത്.

ആധുനിക രീതിയില്‍ വസ്ത്രം ധരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നപ്പോഴും തൊഴുത്തില്‍ നിറയെ പശുക്കളെ വളര്‍ത്താനും വിവിധ തരം കോഴികളേയും പട്ടിയേയും വളര്‍ത്തുന്നതിനും പറമ്പില്‍ കൃഷി ചെയൂന്നതിനും കുഞ്ഞമ്മയ്ക്കു ഏറെ താത്പര്യമുണ്ടായിരുന്നു. ഈ വക പണികള്‍ക്കായി ഗൌരിയമ്മയുടെ ഇളയ മകന്‍ സുരേന്ദ്രനും മകള്‍ രാധമ്മയുടെ ഭര്‍തൃ സഹോദരന്‍ ആനന്ദനും അവിടെ സ്ഥിരം ജോലിക്കാരായിരുന്നു. ജോലികാര്‍ക്കൊക്കെ നല്ലതുമാത്രമേ ഇവരെക്കുറിച്ച് പറയാണ്ടായിരുന്നുളളു.

1972-ല്‍ ജോര്‍ജ്ജ് കുവൈറ്റില്‍ നിന്നും തിരിച്ചു വന്നു ലക്ഷക്കണക്കിനു രൂപയുടെ സമ്പാദ്യവും അനേകം വിദേശ നിര്‍മ്മിത സാധങ്ങളും കടല്‍ കടത്തിയെത്തിച്ച ജോര്‍ജ്ജ് ഒരു പോഷ് ജീവിതത്തിന്റെ എല്ലാ വിധ സൌന്ദര്യവും കരിക്കന്‍ വില്ലയ്ക്കു നല്‍കി. അഞ്ചര ഏക്കറോളമുളള പറമ്പ് മുഴുവന്‍ കൊക്കോയും വാഴയും തെങ്ങും നട്ടു വളര്‍ത്താനും അവയെ നന്നായി പരിചരിക്കാനും ഇരുവരും മത്സരം തന്നെയായിരുന്നു.

എന്നാല്‍ എന്തുകൊണ്ടോ ജോര്‍ജ്ജ് മൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെട്ടില്ല. ക്രമേണ ആ ബംഗ്ലാവില്‍ ഒരു നായ്ക്കുട്ടി പോലും ഇല്ലാതായി. ചില പ്രത്യേക സ്വഭാവങ്ങള്‍ വച്ചു പുലര്‍ത്തുന്നവരായിരുന്നു ജോര്‍ജ്ജും ഭാര്യയും. കാര്യമായ സുഹൃദ്ബന്ധങ്ങളൊന്നും ഇവര്‍ക്കില്ലായിരുന്നു. അതുപോലെ യാത്രകള്‍ കഴിവതും ഒഴിവാക്കിയിരുന്നു. അന്യരായ ആരേയും വീട്ടിലേക്ക് കയറ്റാറില്ല. അത്രമാത്രം അടുപ്പമുളളവര്‍ ആരെങ്കിലും വന്നാല്‍തന്നെ സന്ധ്യയാകും മുമ്പെ അവരെ പറഞ്ഞയക്കും. ആറുമണി കഴിഞ്ഞാ കരിക്കന്‍ വില്ലയിലേക്ക് ആരേയും കയറ്റിയിരുന്നില്ല. ഇവര്‍ കൊല്ലപ്പെടുന്നതിനു അല്‍പ്പനാളുകള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലുളള സഹോദരന്‍ ഭാര്യയുമൊത്ത് ഇവിടെ എത്തിയിരുന്നു. എന്നാല്‍ രാത്രി യാകും മുമ്പേ അവരെ തിരിച്ചയക്കാന്‍ ഇരുവരും മറന്നില്ല.

Generated from archived content: crime5.html Author: joshi_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English