എടാ – മോനേ
കള്ള് എന്റേത്
കരള് നിന്റേത്
സൂക്ഷിച്ചുപകരുക
സുഷിരം വീഴുന്നത്
നിന്റെ കരളിലാണ്.
എടാ – മോനേ
കണ്ണ് നിേൻത്
ഭാര്യ എന്റേത്
സൂക്ഷിച്ച്, നോക്കുക
വിള്ളൽ വീഴുന്നത്
എന്റെ കുടുംബത്തിലാണ്.
നീ
തറയിലെറിഞ്ഞ
എല്ലിൻ കഷണങ്ങളും
ലതർ സോഫയിൽ
കുത്തിക്കെടുത്തിയ
സിഗററ്റുകുറ്റികളും
ഞാൻ മറന്നേക്കാം.
നന്ദി
വീണ്ടും വരാതിരിക്കുക.
പഴഞ്ചൊല്ല്
“ചിലർ
വരുമ്പോൾ സന്തോഷം
കൊണ്ടുവരുന്നു
ചിലർ
പോകുമ്പോഴും”.
Generated from archived content: poem3_oct17_09.html Author: joseph_nambimadam