മഹർഷിക്കും
മത്സ്യഗന്ധിക്കും
ഇടയിലെ
മൂടൽ മഞ്ഞിന്റെ മറ
വ്യാസനെ സൃഷ്‌ടിച്ചു
അവൻ
വേദങ്ങൾ പകുത്തു
കന്യകയ്‌ക്കും
ഭർത്താവിനും
ഇടയിലെ
പരിശുദ്ധമായ മറ
‘തച്ചന്റെ മകനെ’ സൃഷ്‌ടിച്ചു
അവൻ
കാലത്തെ പകുത്തു
മുത്തശ്ശിപറഞ്ഞത്
“ഉറവേണ്ട മക്കളെ മറമതി”
Generated from archived content: poem2_oct17_09.html Author: joseph_nambimadam