സർ… സാർ…..
എന്താണ്….
ഞാനൊരു എഴുത്തുകാരനാണ്….
അതുകൊണ്ട്…..
ഒരു നോവൽ കൊണ്ടു വന്നിട്ടുണ്ട്. ഒന്നു പ്രസിദ്ധീകരിച്ചു കിട്ടിയാൽ തരക്കേടില്ലായിരുന്നു.
ആർക്ക്…
ഇരുകൂട്ടർക്കും.
ആട്ടെ…ഏതു വകുപ്പിൽ പെടും. പരിസ്‌ഥിതി, ദളിത്, പെണ്ണെഴുത്ത്…
സോറി സാർ…
ഇതൊരു പച്ച മനുഷ്യന്റെ ആത്മനൊമ്പരങ്ങളുടെ കഥയാണ് സാർ.
ദ്‌ഫൂ…..ദ്‌ഫൂ….!
Generated from archived content: story2_nov11.html Author: joseph_athirunkal