ജീവിതചക്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മനുഷ്യബന്ധനങ്ങളുടെ മൂല്യച്യൂതികളിൽ വിവാഹ കുദാശ വേർപെട്ട ഒരാചാരം മാത്രമായിതീരുന്ന സ്‌ഥിതി വിശേഷമാണ് ഇന്നുള്ളത്. ജീവിതപങ്കാളികൾ പരസ്‌പരപൂരകങ്ങളായി വർത്തിക്കേണ്ടിടത്ത് വേർപിരിയലിന്റെ സൂചനകൾ പ്രാരംഭത്തിൽ തന്നെ നൽകിയാണ് പല ദമ്പതികളും ജീവിത പന്ഥാവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇന്നിന്റെ ജീവിത വേഗം സ്‌ത്രീക്കും പുരുഷനും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിൽ മത്സരത്തിലാണ്. ഭൂരിപക്ഷ കലഹങ്ങളുടേയും സൂത്രധാരൻ സ്വന്തം അഹം തന്നെയാണെന്ന തിരിച്ചറിവ് ഇന്നത്തെ സമൂഹത്തിന് സമ്മതിക്കാൻ പ്രയാസമാണ്. ജീവിത പങ്കാളിയിൽ സമ്മർദ്ധം ചെലുത്തി അവരെ മാനസിക പിരിമുറുക്കത്തിന്റെ കയങ്ങളിലേക്ക് തള്ളിയിടുന്നവർ ഇന്ന് വിരളമല്ല. പരസ്‌പരം മനസ്സിലാക്കി ഒരുമിച്ച് ജീവിക്കുന്നവരുടെ സമൂഹം ഇനി സാദ്ധ്യമാവുക പ്രയാസം എന്നതിന് നമ്മളുടെ മുന്നിലെ ജീവിതങ്ങൾക്കു തന്നെ നമ്മൾ സാക്ഷികളാണ്. അണു കുടുംബസംവിധാനവും യുഗ പരിവേഷവും ചാർച്ചകുറവിനെ അനുകൂലിക്കാതില്ല. മാതാപിതാക്കളുടെ സ്വംനിമിത്തം കുടുംബത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള പങ്ക് ഏറെ ഗൗരവത്തോടെ വീക്ഷിക്കേണ്ട വിഷയം തന്നെയാണ്, അതുപോലെ തനിക്ക് ലഭിച്ച ജീവിത പങ്കാളി തന്റെ മാത്രം സ്വകാര്യസ്വത്താണെന്ന് കരുതുന്ന ഭാര്യാഭർത്താക്കൻമാർ മറ്റു ബന്ധുക്കളുടെ അനിഷ്‌ടത്തിന് വഴിയൊരുക്കുമെന്നതിന് സംശയിക്കേണ്ട കാര്യമില്ല. അവതാരങ്ങളുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും സമൂഹത്തിന് സങ്കുചിതാമനോഭാവം വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. ഇവിടെ കാലം സമതുലിതാവസ്‌ഥ സൃഷ്‌ടിക്കുമോ…..? കാലം തെളിയിക്കട്ടെ….
Generated from archived content: essay1_octo1_09.html Author: jose_davis.a
Click this button or press Ctrl+G to toggle between Malayalam and English