‘പുലി വരുന്നേ…. ’ വീണ്ടും

“വീടിനു തീപിടിച്ചേ… ഓടിവായോ…” സന്ധ്യാനേരത്ത്‌ അയൽവീട്ടിൽ നിന്ന്‌ കൂട്ടക്കരച്ചിലുയർന്നു. ഞങ്ങൾ ഓടിപ്പാഞ്ഞെത്തി. “റ്റീവീല്‌… ഞങ്ങളു സീരിയലു വെച്ചതാ…” അയൽക്കാരി ക്ഷമാപണത്തോടെ അറിയിച്ചു.

മറ്റൊരു ദിവസം. അർദ്ധരാത്രിയോടടുത്ത സമയത്താണ്‌ “കളളൻ കയറിയേ… കളളൻ!!…” അതും ടിവിയിൽ നിന്നായിരുന്നു.

അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഒരു ദിവസം സ്‌ത്രീയുടെയും കുട്ടികളുടെയും ദീനരോദനം കേൾക്കുന്നത്‌. അലറിവിളിക്കുന്ന പുരുഷശബ്‌ദവും തല്ലിപ്പൊളിക്കുന്ന ബഹളവും. “എന്നേം കുഞ്ഞുങ്ങളേം കൊല്ലുന്നേ….” ഓടിച്ചെന്നപ്പോൾ അയലത്തെ ഗൃഹനാഥ പറഞ്ഞു. “…ചേട്ടൻ മദ്യം തൊടുകപോലും ചെയ്യാത്തയാളാ… അറിയാലോ…? അയൽക്കാരുകാരണം ടി.വി പോലും കാണാൻ മേലന്നായല്ലോ..!” ശബ്‌ദം താഴ്‌ത്തി പിന്നെന്തൊക്കെയോ കൂടി അവർ പറഞ്ഞു.

ഒരുദിവസം ബഹളം കേട്ടിട്ടും ഞങ്ങൾ കാര്യമാക്കിയില്ല. കുറേക്കഴിഞ്ഞപ്പോൾ അയൽക്കാരൻ വീട്ടിൽ കയറിവന്നു. മേലാകെ ചോര! കൈയ്യിൽ വെട്ടുകത്തിയുണ്ട്‌. “ശരിപ്പെടുത്തി… എല്ലാത്തിനേം ഞാൻ ശരിപ്പെടുത്തി!!..” കിതച്ചുകൊണ്ട്‌ അയാൾ പറഞ്ഞു.

Generated from archived content: story1_may3_08.html Author: johny_jplathottam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉത്തമൻ
Next articleഅനൗൺസ്‌മെന്റ്‌ കാഴ്‌ചകൾ
ജന്‌മസ്ഥലം പാലായിലെ പ്രവിത്താനം എന്ന സ്ഥലത്ത്‌. ഫിസിക്‌സിൽ ബിരുദം. ഭാര്യഃ റോസമ്മ വരിക്കമാക്കൽ. മകൻഃ ജോൺ റോസ്‌ ജോൺ. പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾഃ ക്രൈംകവിത (കവിതാസമാഹാരം), വ്യാധി (കഥകൾ), കുറ്റവാളികൾ സൂക്ഷിക്കുക ദൈവം ചോദിക്കും (ഹാസ്യ ഡിറ്റക്‌ടീവ്‌ ആന്റീനോവൽ), ആൾമാറാട്ടം, കൊച്ചുഡിറ്റക്‌ടീവും മാളുവും മറ്റും (ബാലസാഹിത്യം). കറന്റ്‌ ബുക്‌സ്‌ (കോട്ടയം), ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നീ സ്ഥാപനങ്ങളാണ്‌ മൂന്നു പുസ്‌തകങ്ങൾ ഇറക്കിയിട്ടുളളത്‌. വിലാസംഃ പ്രവിത്താനം പി.ഒ. പാല, അന്തിനാട്ടുവഴി -686 651

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here