റിട്ടയര്‍മെന്റ് : സ്വതന്ത്ര ജീവിതത്തിലേക്കുള്ള പാസ്‌പോര്‍ട്ട്

ബുദ്ധിപൂര്‍വ്വം പ്ലാന്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് റിട്ടയര്‍മെന്റ് ഒരു മാനസിഘാതമല്ല, മറിച്ച് വളരെ സങ്കീര്‍ണ്ണമായ വിശ്രമരഹിതമായ ഒരു ജീവിത ദശയില്‍ നിന്നുള്ള മോചനമാണു ഒരു മാനസികാഘോഷമാണു.

റിട്ടയര്‍മെന്റ് വാസ്തവത്തില്‍ പുതു സ്വാതന്ത്ര്യം നേടലാണു. സങ്കീര്‍ണ്ണമായ ദൈനം ദിന ഔദ്യോഗിക പ്രശനങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നുമുള്ള മോചനമാണു. സമയ സമ്മര്‍ദ്ദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഉള്ള രക്ഷപ്പെടലാണു. സ്വന്തം ഇഷ്ടാനിഷങ്ങള്‍ക്കനുസരിച്ച് സര്‍വ്വ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരമൊരുക്കലാണു. നിങ്ങളുടെ ബോസിന്റെ ഇഷ്ടാനിഷങ്ങള്‍ക്കൊത്ത് തുള്ളേണ്ട കാര്യമില്ല. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ബന്ധനത്തില്‍ കഴിയേണ്ടതില്ല. മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളുടെ തീരുമാനങ്ങളും ആവശ്യങ്ങളും ബലികഴിക്കേണ്ടി വരില്ല. സമയ ദൌര്‍ലഭ്യം മൂലം നിങ്ങളുടെ വിശ്രമവും വ്യായാമവും ഹോബിയും ഉപേക്ഷിക്കേണ്ടി വരില്ല. ”ഒരാളുടെ മൂന്നിലൊന്നു സമയമെങ്കിലും സ്വന്തമായി ഉപയോഗിക്കാന്‍ കഴിയാത്തവന്‍ അടിമയാണു.” എന്നാണു നിഷേ പറഞ്ഞത്. ഈ അടിമത്തത്തില്‍ നിന്നുള്ള മോചനമാണു റിട്ടയര്‍മെന്റ് . സ്വതന്ത്രജീവിതത്തിലേക്കുള്ള പാസ്‌പോര്‍ട്ട് നിങ്ങള്‍ നിങ്ങളുടെ മാസ്റ്ററായി തീരുന്ന അവസ്ഥ.

റിട്ടയര്‍മെന്റിനു ശേഷമുള്ള കാലം യഥാര്‍ത്ഥത്തില്‍ ജീവിതത്തിലെ ഹോളീഡേയാണു . ഒരു സൂപ്പര്‍ ഹോളിഡേ അത് ,അതിവരുവോളം ആസ്വദിക്കാനും ആഹ്ലാദിക്കാനുമുള്ളതാണു. ഇത്ര നാളുകള്‍കൊണ്ട് നേടിയ വിജ്ഞാനവും വിവേകവും സമ്പത്തും കൈമുതലായുണ്ട് . ജോലി ചെയ്യാതെ മാസാമാസം ”ശമ്പളം” (പെന്‍ഷന്‍) ലഭിക്കുന്നു. ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും പെന്‍ഷന്‍ കമ്യൂട്ടേഷനുമായി ഒരു വലിയ തുക കയ്യിലെത്തുന്നു. ആരോഗ്യവും അഭിനിവേശവുമുണ്ടെങ്കില്‍ ആനന്ദകരമായ ജീവിതത്തിനു ഇനി എന്തു വേണം? ജീ വിതപങ്കാളിയുമൊത്ത് സ്വതന്ത്രമായി സ്വൈര്യമായി അടിച്ചുപൊളിച്ചു ജീവിക്കാം. ഒരു രണ്ടാം മധുവിധു ആഘോഷിക്കാം. ജീവിതത്തിന്റെ ലഹരി നിങ്ങള്‍ക്കിനിയും നുകരാം. പക്ഷെ അതിനുള്ള മനസുണ്ടാകണം. മനോഭാവമുണ്ടാകണം. ആരോഗ്യവും സൌഭാഗ്യവുമുണ്ടാകണം. മനോഭാവമുണ്ടാകണം. ആരോഗ്യവും സൌഭാഗ്യവുമുണ്ടാകണം. ഇവ നഷ്ടമുണ്ടാവാതെ നില നിര്‍ത്തുക എന്നതാണു പ്രധാനം.

ആരോഗ്യം പ്രധാനം

ഉത്സാഹഭരിതവും ഊര്‍ജ്ജ്‌സ്വലസവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്കു കഴിയണമെങ്കില്‍ അതിനുള്ള ആരോഗ്യം അനിവാര്യമാണു. അതു നഷ്ടമാവാതെ നിലനിര്‍ത്തുക എന്നതാണു പരമപ്രധാനം. മറ്റെല്ലാം നിങ്ങള്‍ക്കുണ്ടെങ്കിലും ആരോഗ്യമില്ലെങ്കീല്‍ എന്തു പ്രയോജനം? പണവും പദവിയും അറിവും അവസരവുമൊക്കെ ഉണ്ടെങ്കിലും അനാരോഗ്യവും രോഗങ്ങളും അതൊക്കെ നിഷ്ഫലമാക്കും. ഇതാണു പലരുടേയും അനുഭവങ്ങള്‍ തെളിയിക്കുന്നത്.

വാര്‍ദ്ധക്യത്തിലും ശാരീരികവും ,മാനസികവുമായ ആരോഗ്യം നില നിര്‍ത്താന്‍ കഴിയുക എന്നതാണു പ്രധാനമായ വെല്ലുവിളി. അതിന നിങ്ങള്‍ റിട്ടയര്‍മെന്റിനു മുന്‍പേ തന്നെ മുന്‍ കരുതലുകള്‍ എടുക്കണം. ആരോഗ്യശീലങ്ങള്‍ വളര്‍ത്തണ, ജീവിതചര്യകളില്‍ മാറ്റം വരുത്തണം. നിങ്ങളുടെ മുന്തിയ മുന്‍ ഗണന എപ്പോഴും ആരോഗ്യ സംരക്ഷണത്തിനാവണം എങ്കില്‍ മാത്രമേ സംഘര്‍ഷരഹിതവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാന്‍ കഴിയൂ. അതുകൊണ്ട് കമ്പനികാലും സ്ഥാപനങ്ങളും ജീവനക്കാര്‍ക്കായി നല്‍കുന്ന പ്രി റിട്ടയര്‍മെന്റ് െ്രെടനിംഗില്‍ ആരോഗ്യസംരക്ഷണത്തിനാണു ഊന്നല്‍ നല്‍കുന്നത്.

മനസിന്റെ സ്വാധീനം

നിങ്ങളുടെ കലണ്ടര്‍ പ്രായവും അനുഭവപ്പെടുന്ന പ്രായവും തികച്ചു വ്യത്യസ്തമായിരിക്കും എണ്‍പതില്‍ യുവാവായിരിക്കുന്നവരെയും ഇരുപതില്‍ വൃദ്ധരായവരേയും നമുക്കു ചുറ്റും കാണാന്‍ കഴിയും. നിങ്ങളുടെ പ്രായം നിങ്ങള്‍ക്കു അനുഭവപ്പെടുന്നതാണു എന്നാണു വിദഗ്ദമതം. പ്രായം മനസ്സിലാണു അതു പലരിലും പല വിധമായിരിക്കും. അതുകൊണ്ടാണു ദീപക് ചോപ്ര പറഞ്ഞത് ” വാര്‍ദ്ധക്യം മനസിലാണു സംഭവിക്കുന്നത്. അതുകൊണ്ട് മനുഷ്യരോരോരുത്തരിലും അത് വ്യത്യസ്തമായിരിക്കും. ചുരുക്കത്തില്‍ പ്രായം ജീവിതത്തിന്റെ ഒരു ഘട്ടമല്ല , അത് മനസിന്റെ ഒരു അവസ്ഥയാണു.

വളര്‍ച്ച നിലച്ചാല്‍ വാര്‍ദ്ധക്യം

നിങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോല്‍ വാര്‍ദ്ധക്യം അകന്നുനില്‍ക്കുന്നു. വളര്‍ച്ച നിലച്ച അവസ്ഥയാണു വാര്‍ദ്ധക്യം. അതുകൊണ്ട് നിരന്തരം വളരാന്‍ ശ്രമിക്കുകയാണു വാര്‍ദ്ധ്യക്യത്തെ പ്രതിരോധിക്കാനുള്ള ലളിതമാര്‍ഗ്ഗം. വളര്‍ച്ച ശാരീരികമോ ആത്മീയമോ എന്തുമാകാം നിങ്ങള്‍ നിരന്തരം വളര്‍ച്ചയുടെ പാതയിലാകണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകണം. കര്‍മ്മനിരതത്വനാണു പ്രായരാഹിത്യത്തിന്റെ മുഖമുദ്ര. മനസിന്റെ നിതാന്തജാഗ്രതയാണു ഊര്‍ജ്ജസ്വലതയുടെ ഉറവിടം.

അലസതയും അലംഭാവവുമാണു അകാവാര്‍ദ്ധ്യക്യത്തിലേക്കു മനുഷ്യനെ നയിക്കുന്നത്. കര്‍മ്മനിരതവും സംഭവബഹുലവുമായ ഒരു ഔദ്യോഗിക ജീവിതത്തില്‍ നിന്നു പെട്ടന്നു ഒരു ദിവസം വിരമിക്കുമ്പോള്‍ ജീവിതത്തില്‍ ഒരു നിശ്ചല ശൂന്യത അനുഭവപ്പെടുക സ്വാഭാവികമാണു. കാര്യമായി ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍ ഇനി എന്തു? എന്ന ചോദ്യത്തിനു ഉത്തരം തേടുന്ന അവസ്ഥ. തന്റെ മുന്നിലെ അനിശ്ചിതത്തിന്റെ അവ്യക്തതയുടേയും മൂടല്‍മഞ്ഞ് ഭാവിയിലേക്കുള്ള പ്രയാണം ദുഷക്കരമാക്കുന്നു. തന്റെ ജീവിതത്തിലെ ‘ കര്‍മ്മകാണ്ഡം’ അവസാനിച്ചിരിക്കുന്നു എന്ന അശുഭ ചിന്ത അവനെ തളര്‍ത്തിക്കളയുകയും നിഷ്‌ക്രിയമാക്കുകയും ചെയ്യുന്നു.

Generated from archived content: arogyam45.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English