എക്സ്ട്രാ പേര്‍സണ്‍ സിന്‍ഡ്രം

കുടുംബനാഥന്റെ റിട്ടയര്‍മെന്റ് കുടുംബത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. മാറ്റങ്ങള്‍ വരുത്തുന്നു. ജോലിക്കാര്യങ്ങള്‍ക്കായി മിക്കവാറും സമയങ്ങളില്‍ വീടിനു പുറത്തായിരുന്ന ഗൃഹനാഥന്‍ പെട്ടന്നൊരു ദിവസം മുതല്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെ കാണപ്പെടുന്നു. സര്‍വ്വതന്ത്ര സ്വതന്ത്രയായി വാണിരുന്ന ഭാര്യ വീട്ടിലുള്ള ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാദ്ധ്യസ്ഥനാകുന്നു. തന്റെ ഇഷ്ടത്തിനു ടി വി കാണാനോ ഇഷ്ടപ്പെട്ട പ്രോഗ്രാം തിരഞ്ഞെടുക്കാനോ കഴിയാതെ വരുന്നു. കാരണം വെറുതെ വീട്ടിലിരിക്കുന്ന ഗൃഹനാഥന്‍ മിക്കവാറും ടി വി യുടെ മുന്നില്‍ ചെലവഴിച്ചെന്നു വരും.

അച്ഛന്റെ അഭാവത്തില്‍ സര്‍വ്വസ്വതന്ത്രരായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വീട്ടില്‍‍ സ്വൈര്യ വിഹാരം‍ നടത്തിയിരുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് അച്ഛന്റെ സാന്നിധ്യം ഒരു തടസ്സമായി തീരുന്നു ക്രമേണ അതൊരു ശല്യമായിത്തന്നെ കരുതപ്പെട്ടേക്കാം. തന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കുടുംബാംഗങ്ങള്‍ അവഗണിക്കുമ്പോള്‍ കൂടുതല്‍ വേദന തോന്നുകയും ചെയ്യും. തനിക്കു മുന്‍പ് ലഭിച്ചിരുന്ന പരിഗണയും ബഹുമാനവും നഷ്ടമായോ എന്നു സംശയിക്കാന്‍ ഇടവരുന്നു. വീട്ടില്‍ തന്റെ അധികാരവും സ്വാധീനവും ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സംഘര്‍ഷത്തിലേക്കും അപസ്വരങ്ങളിലേക്കും നയിച്ചേക്കാം. താനീ വീട്ടില്‍ ഒരധികപ്പറ്റാണ് എന്ന വേദനാജനകമായ ചിന്ത അയാളെ മഥിക്കുന്നു. അങ്ങനെ മുഖ്യധാരയില്‍ നിന്നും അയാള്‍ നിസ്സഹായതയോടെ പിന്‍വലിയുന്നു. ഈ മാനസികാവസ്ഥയെ ആണ് എക്സ്ട്രാ പേര്‍സന്‍ സിന്‍ഡ്രം എന്ന്‍ മനശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്.

പ്രീറിട്ടയര്‍മെന്റ് ട്രൈനിംഗ്

റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ഓഫീസര്‍മാര്‍ക്കും ജീവനക്കാ‍ര്‍ക്കും പെന്‍ഷന്‍ കാലം എങ്ങനെ സന്തോഷകരമാക്കാം എന്ന വിഷയത്തില്‍ പല കമ്പനികളും പരിശീലനം നല്‍കാറുണ്ട്. ജീവിത പങ്കാളികളെക്കൂടി ഈ ട്രൈനിംഗില്‍ പങ്കെടുപ്പിക്കാറുണ്ട്. അവരുടെ കൂടി സഹകരണവും ധാരണയും ഉണ്ടെങ്കില്‍ മാത്രമേ ഈ പരിശീലനം ഫലപ്രദമാകുകയുള്ളു. കുടുംബാംഗങ്ങളുടെ കൂടി കാഴ്ചപ്പാടിലും പെരുമാറ്റത്തിലും മാറ്റം വരേണ്ടിയിരിക്കുന്നു.

റിട്ടയര്‍മെന്റ് ഫലപ്രദമായി പ്ലാന്‍ ചെയ്യുകയാണ് വേണ്ടത് റിട്ടയര്‍മെന്റിനു ശേഷം അലസമായി വീട്ടില്‍ തന്നെ കഴിയാതെ മറ്റെന്തെങ്കിലും ജോലിയിലോ പ്രവര്‍ത്തനത്തിലോ മുഴുകുക. ആസ്വാദ്യകരമായ ജോലിയും പ്രവര്‍ത്തനങ്ങളും മാത്രമേ സ്വീകരിക്കാവൂ. പണസമ്പാദനമല്ല മറിച്ച് ജീവിതം അര്‍ത്ഥപൂര്‍ണ്ണവും ആനന്ദകരമാകുകയായിരിക്കണം ലക്ഷ്യം ഇനിയുള്ള ഓരോ നിമിഷവും ആസ്വാദ്യകരവും ആഹ്ലാദപ്രദവുമായിരിക്കണം

Generated from archived content: arogyam44.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here