അടുക്കള ഒരു ഔഷധക്കലവറ-മാക്രോബയോട്ടിസ് ഭാരതത്തില്‍(തുടര്‍ച്ച)

ഭാരതത്തില്‍ ഈ ചികിത്സാരീതി പ്രചാരം നേടിയത് ഡോ. ജോര്‍ജ്ജ് ഡേവിഡിലൂടെയാണ്. അദ്ദേഹം തന്റെ ഹൃദ്രോഗം ഈ രീതിയുപയോഗിച്ച് ഭേദമാക്കി. കാനഡയിലെ നോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹീലിംഗ് ആര്‍ട്ട് സില്‍ നിന്നും മാക്രോബയോട്ടിക്സില്‍ ഉന്നത ബിരുദം നേടി.

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ആണ് ഇന്ത്യയീല്‍ മാക്രോബയോട്ടിക്സ് പ്രചരിപ്പിക്കാന്‍ സഹായിച്ചത്. ഇദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം ആരംഭിച്ചു. ഗുരു നിത്യചൈതന്യ യതിയാണ് ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ ഈ വിഷയത്തില്‍ പുസ്തകം രചിക്കുന്നത്.

അടിസ്ഥാന തത്വങ്ങള്‍

മനുഷ്യനിലെ യിന്‍ – യാംഗ് അസന്തുലിതാവസ്ഥയാണ് രോഗത്തിന്റെ അടിസ്ഥാനം. യിന്‍- യാംഗ് ബാലന്‍സ് പു:നസ്ഥാപിക്കുമ്പോള്‍ രോഗശാന്തി ലഭിക്കുന്നു. ഇതു സാധിക്കുകയാണ് മാക്രോബയോട്ടിക്സ് ചെയ്യുന്നത് നാം കഴിക്കുന്ന ആഹാരം അനുസരിച്ചാണ് യിന്‍- യാന്‍ സന്തുലിതാവസ്ഥ സംജാതമാകുന്നത്.

ഓരോ ഋതുവിലും ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളുമാണ് നാം ഭക്ഷിക്കേണ്ടത്. അതാതു കാലാവസ്ഥയില്‍ ഉണ്ടാകാത്ത സംഭരിച്ചു വച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുമ്പോള്‍ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയാന്‍ കാരണമാകുന്നു. പ്രകൃതിയില്‍ ഓരോ സ്ഥലത്തും ഓരോ കാലാവസ്ഥയിലും താമസിക്കുന്ന മനുഷ്യന് അനുയോജ്യമായ ആഹാരസാധങ്ങളാണ് അവിടെ ഉണ്ടാകുന്നത്. അതു പ്രകൃതിയുടെ വരദാനമാണ് വേനല്‍ക്കാലത്ത് വിളയുന്ന വെള്ളരിക്ക തണ്ണിമത്തന്‍ തുടങ്ങിയവയില്‍ ( തണുത്ത) സ്വഭാവമുള്ളതും ചൂടുകാലാവസ്ഥക്കു ഏറ്റവും യോജിച്ചതുമാണ്. എന്നാല്‍ ഇവ തണുപ്പുകാലത്ത് ഭക്ഷിക്കുവാന്‍ യോജിച്ചവയല്ല. ഉഷ്ണകാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് യിന്‍ (ശീതം) സ്വഭാവമുള്ള ആഹാരങ്ങള്‍ ഊര്‍ജ്ജസന്തുലനം സാദ്ധ്യമാക്കുന്നു. അതുപോലെ മറിച്ചും

ജീവിത രീതിയും ഭക്ഷണവും

ഒരു വ്യക്തിയുടെ സ്വഭാവപ്രകൃതിയും ജീവിത രീതിയും ‍ തൊഴിലുമൊക്കെ അനുസരിച്ച് ആഹാരരീതിയില്‍ മാറ്റം വരുത്തണം. ബൗദ്ധികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്നവര്‍ യിന്‍ ശരീര ഘടനയുള്ളവരാണെങ്കില്‍ യാംങ് പ്രാമുഖ്യമുള്ള ആഹാരം കൂടുതല്‍ കഴിക്കണം. അതുപോലെ കായിക ശേഷി കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നവര്‍ യാംങ് ശരീരഘടനയുള്ളവരാണെങ്കില്‍ യിന്‍ സ്വഭാവമുള്ള ആഹാരമാണ് കൂടുതലായി കഴിക്കേണ്ടത്.

ആരോഗ്യം എന്ത്?

ഡോ. ഒഹ്സാവയുടെ ശിക്ഷ്യനായിരുന്ന മിച്ചിയോ കുഷിയുടെ അഭിപ്രായത്തില്‍ സമ്പൂര്‍ണ്ണ ആരോഗ്യത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍ താഴെ പറയുന്ന ഏഴു കാര്യങ്ങളാണ്.

1. ഒരിക്കലും ക്ഷീണം തോന്നുകയില്ല.

2 നല്ല വിശപ്പുണ്ടായിരിക്കണം.

3 നല്ല നിദ്ര ലഭിക്കണം.

4 നല്ല ഓര്‍മ്മ ശക്തിയുണ്ടായിരിക്കണം.

5 ഒരിക്കലും ദേഷ്യം തോന്നരുത്.

6 എപ്പോഴും ഉന്മേഷവും സന്തോഷവും ഉണ്ടായിരിക്കണം.

7 എല്ലാം നല്ലതിന് എന്ന് ചിന്തിക്കാന്‍ കഴിയുന്ന മാന‍സിക സ്വഭവമുണ്ടായിരിക്കണം.

ഈ സവിശേഷതകളൊടു കൂടിയ വ്യക്തിയാണ് യഥാര്‍ത്ഥ ആരോഗ്യവാന്‍. ഇങ്ങനെ സമ്പൂര്‍ണ്ണ ആരോഗ്യത്തോടു കൂടിയ വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് മാക്രോബയോടിക്സിന്റെ ലക്ഷ്യം..

ജൈവവിഭവങ്ങള്‍ ഉത്തമം

നാം കഴിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെട്ടതാണെങ്കില്‍ ഊര്‍ജസന്തുലനം എളുപ്പമായി സാധിക്കുന്നു. രാസവളങ്ങളും കീടനാശിനികളുമൊക്കെ ഉപയോഗിച്ച് കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ രോഗഹേതുവാകുന്നു.

ഡോ ഒഹ്സാവയുടെ ഏഴു പ്രമാണങ്ങള്‍

ആധുനിക മാക്രോബയോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഒഹ്സാവ ഈ ചികിത്സാ രീതിക്കു വേണ്ടി രൂപപ്പെടുത്തിയ ഏഴു അടിസ്ഥാന പ്രമാണങ്ങള്‍ താഴെപ്പറയുന്നു.

1 ശുദ്ധവും സമ്പൂര്‍ണ്ണവും പ്രകൃതിദത്തവുമായ ആഹാരം കഴിക്കുക.

2 ഓരോ പ്രദേശത്തും ഓരോ സീസണില്‍ സ്വാഭാവികമായി വളരുന്ന ഭക്ഷ്യ വസ്തുക്കള്‍ അ സീസണില്‍ കഴിക്കുക.

3 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കുക. പാനീയങ്ങള്‍ നുണഞ്ഞിറക്കുക.

4 വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുക. സമയക്രമം നോക്കിയല്ല ഭക്ഷിക്കേണ്ടത്. ആഹാരം ആസ്വദിച്ച് കഴിക്കുക.

5 ശാന്തമായ മനസോടു കൂടി ഭക്ഷണത്തോട് ( ദൈവത്തോട്) നന്ദി പറഞ്ഞുകൊണ്ട് ആഹാരം കഴിക്കുക.

6 ഒരു ദിവസം രണ്ടു നേരം മാത്രം ആഹാരം കഴിക്കുക.

7 ഉല്ലാസവാനായി ജോലികളില്‍ മുഴുകുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു ജീവിക്കുക എന്നതാണ് മാക്രോബയോട്ടിക്സിന്റെ തത്ത്വ ശാസ്ത്രം.

Generated from archived content: arogyam27.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here