അടുക്കള ഒരു ഔഷധക്കലവറ-ബ്രഹ്മി തുടര്‍ച്ച

ഇന്ന് ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷവും പിരിമുറുക്കവും അനുഭവിക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. വര്‍ദ്ധിച്ച പഠനഭാരവും ലക്ഷ്യബോധമില്ലായ്മയും , മാതാപിതാക്കളുടേയും, അധ്യാപകരുടേയും സമ്മര്‍ദ്ദവും അവരെ പല മാനസിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ക്ലാസ്സില്‍ അടങ്ങിയിരിക്കാനോ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്നു. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ എന്ന മാനസികപ്രശ്നം വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സര്‍വ്വ സാധാരണമായിരിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരമാണ് ബ്രഹ്മിയുടെ പതിവായ ഉപയോഗം. സെന്‍ ട്രല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിയുട്ടില്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പഠനത്തില്‍ , ബ്രഹ്മിയുടെ ഉപയോഗം കൊണ്ട് അവരുടെ അശ്രദ്ധയും ഹൈപ്പര്‍ ആക്ടിവിറ്റിയും അതിവേഗം അകറ്റാമെന്നും അവരുടെ പഠനശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാമെന്നും കണ്ടെത്തുകയുണ്ടായി. സംഘര്‍ഷവും ഭയവും അകറ്റി അവരുടെ മനസിനെ ശാന്തമാക്കാനും , ജാഗ്രതയും ഉത്സാഹവും വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പതിവായി 5 മി. ലി ബ്രഹ്മി നീര്‍ തേനില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അത്ഭുതകരമായി അവരുടെ പഠനശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതായി കാണാന്‍ കഴിയും.

പ്രായത്തെ പ്രതിരോധിക്കാന്‍

പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവ്, ഉദ്വേഗം, തളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് ബ്രഹ്മിയുടെ പതിവായ ഉപയോഗം എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും , ശാരീരിക പ്രതികരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. അള്‍സിമേഴ്സസ്, പര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ബ്രഹ്മി ഔഷധമായി ഉപയോഗിക്കുന്നു. പ്രായമേറുമ്പോള്‍ ശരീരത്തിനും മന‍സ്സിനും ഉണ്ടവുന്ന ക്ഷീണവും മാന്ദ്യവും അകറ്റി ഉന്മേഷവും ഊര്‍ജ്ജ്വസ്വലതയും കൈവരിക്കുന്നതിന് ബ്രഹ്മിയുടെ പതിവായ ഉപയോഗം സഹായകരമാണ്.

ഔഷധഗുണങ്ങള്‍, പ്രയോഗരീതികള്‍

1 നാഡികളെ ഉത്തേജിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു നെര്‍വ് ടോണിക്കാണ് ബ്രഹ്മി

2 ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

3 ബ്രഹ്മി നീരില്‍ തുല്യ അളവില്‍ വെണ്ണ ചേര്‍ത്ത് രാവിലെ പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തിയും മസ്തിഷ്കശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. പ്രായഭേദമനുസരിച്ച്5 എം. എല്‍ മുതല്‍ 10 എം. എല്‍ വരെ ബ്രഹ്മി നീര്‍ കഴിക്കാം.

4 വ്രണങ്ങള്‍ ഉണങ്ങുന്നതിനും കുഷ്ഠരോഗം അകറ്റുന്നതിനും ബ്രഹ്മി ഉപയോഗപ്പെടുത്തി വരുന്നു.

5 ശരീര ഗ്രന്ഥികളില്‍ ഉണ്ടാകുന്ന വീക്കം തടയുന്നതിന് ബ്രഹ്മി ഫലപ്രദമാണ്.

6 വാതരോഗങ്ങള്‍ക്ക് പ്രധിരോധവും പ്രതിവിധിയുമായി ബ്രഹ്മി ഉപയോഗിക്കാം.

7. കൂടെക്കൂടെയുണ്ടാകുന്ന പനിക്ക് ബ്രഹ്മിനീര്‍ ( എം. എല്‍) ദിവസം മൂന്നു നേരം വീതം കഴിക്കുന്നത് ഫലപ്രദമായ പ്രതിവിധിയാണ്.

8 ശബ്ദശുദ്ധിക്ക് ബ്രഹ്മിനീര്‍ പതിവായി കഴിക്കുന്നത് നല്ലതാണ്.

9 അപസ്മാര രോഗത്തിന് ബ്രഹ്മിനീര്‍ ഒരു ഔഷധമായി ഉപയോഗിക്കുന്നു. പാലില്‍ കാച്ചി പതിവായി ഉപയോഗിച്ചാല്‍ മതി

10 ബ്രഹ്മി ഉറക്കമില്ലായ്മക്ക് ഒരു പരിഹാരമാണ്.

11. മലബന്ധമകറ്റുന്നതിന് ബ്രഹ്മി നീര്‍ വെറും വയറ്റില്‍ കഴിക്കാം.

12 ശിശുക്കള്‍ക്ക് ബ്രഹ്മിനീര്‍ നാക്കില്‍ തൊട്ടുകൊടുക്കുന്നത് അവരുടെ ബുദ്ധിശക്തി വളരുന്നതിന് സഹായിക്കുന്നു

ബ്രഹ്മിഘൃതം , ബ്രഹ്മിരസായനം, ജ്യോതിഷ്ബ്രഹ്മി തുടങ്ങിയ ആയൂര്‍വേദ ഔഷധങ്ങളിലെല്ലാം തന്നെ ബ്രഹ്മിയാണ് പ്രധാനഘടകം.

ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കുന്ന ഒരു ദിവ്യഔഷധമാണ് ഇത്. ഈര്‍പ്പവും ജലവുമുള്ള ഏതു സ്ഥലത്തും വളരും. ചെടിച്ചട്ടിയിലും നട്ടു വളര്‍ത്താം നമ്മുടെ അടുക്കളത്തോട്ടത്തില്‍ അനിവാര്യമാ‍യി വേണ്ട ഒരു ഔഷധസസ്യമാണ് ബ്രഹ്മി. അതു നമ്മുടെ കുടുംബങ്ങളില്‍ അരോഗ്യവും ആഹ്ലാദവും ഐശ്വര്യവും നിലനിര്‍ത്തുവാന്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.

Generated from archived content: arogyam22.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English