അടുക്കള ഒരു ഔഷധക്കലവറ-കറിവേപ്പില(തുടര്‍ച്ച)

കറിവേപ്പിലയിലെ രാസഘടകം

റുട്ടേസി കുടുംബത്തില്‍പ്പെട്ട കറിവേപ്പിന്റെ മുറയകൊയ്നീജി എന്നാണ്. കറിവേപ്പുകള്‍ക്ക് ക്ഷാരഗുണമാണുള്ളത്. സമൂല ഔഷധഗുണമുള്ള ഒരു ഔഷധ സസ്യമാണ് കറിവേപ്പ്. ഔഷധമൂല്യമുള്ള ധാരാളം രാസഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട രാസഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

100 ഗ്രാം കറിവേപ്പിലയില്‍

പ്രോട്ടീന്‍ – 6.1 ഗ്രാം

കൊഴുപ്പ് – 1 ഗ്രാം

മിനിറത്സ് – 4 ഗ്രാം

നാര് – 6.4 ഗ്രാം

അന്നജം – 18.7 ഗ്രാം

കാത്സ്യം – 8.30 മില്ലി ഗ്രാം

ഫോസ്ഫറസ് – 57 മി. ഗ്രാം

ഇരുമ്പ് – 7 മി. ഗ്രാം

ഇവക്കു പുറമേ കരോട്ടിന്‍, തയാമിന്‍, വിറ്റാമിന്‍ എ, സി എന്നീവയും കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നു.

കറിവേപ്പിലയുടെ ഔഷധഗുണങ്ങളും പ്രയോഗരീതികളും:-

* ആഹാരത്തിലൂടെയുണ്ടാകുന്ന വിഷാശം ഇല്ലാതാക്കുന്നതിനും രുചി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശക്തി കറിവേപ്പിലയ്ക്കുണ്ട്.

* ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.

* ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉത്തമമായൊരു ടോണിക്കാണ് കറിവേപ്പില.

* വയറിലെ കൃമിശല്യം ശമിപ്പിക്കുന്നു.

* ജ്വരം, വാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നു.

* കറിവേപ്പിന്റെ കൂമ്പ് ചവച്ച് തിന്നുന്നത് ഡിസന്ററി മാറ്റാന്‍ സഹായകരമാണ്.

* കറിവേപ്പില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് സേവിക്കുന്നത് ഛര്‍ദ്ദിക്ക് ഉത്തമ ഔഷധമാണ്.

* കറിവേപ്പിലയും മഞ്ഞളും കൂടി അരച്ചു ഒരു മാസം പതിവായി കഴിക്കാമെങ്കില്‍ അലര്‍ജി ശമിക്കും.

* മൂന്നു മാസക്കാലം തുടര്‍ച്ചയായി രാവിലെ നന്നായി മൂത്ത പത്തു കറിവേപ്പില ചവച്ചു തിന്നുന്നത് പാരമ്പര്യമായി ഉണ്ടാകുന്ന പ്രമേഹരോഗത്തിന് ശമനം നല്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യും. ഇതു അമിതഭാരം കുറക്കുകയും ചെയ്യും.

* കറിവേപ്പില നീരും, നാരങ്ങനീരും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ദഹനക്കേടുകൊണ്ടുണ്ടാക്കുന്ന പ്രഭാതക്ഷീണം, ഛര്‍ദ്ദിക്കാനുള്ള തോന്നല്‍, ഓക്കാനം തുടങ്ങിയവയ്ക്ക് പ്രതിവിധിയാണ്.

* പതിനഞ്ച് ഗ്രാം കറിവേപ്പിലയുടെ നീര്‍ മോരില്‍ കലര്‍ത്തി കഴിക്കുന്നത് ഉത്തമപ്രതിവിധിയാണെന്ന് തെളിഞ്ഞിട്ടുണ്ട് . കുടല്‍ വ്രണം , മലബന്ധം തുടങ്ങിയവയ്ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്.

*കറിവേപ്പില ധാരാളമായി കഴിക്കുന്നത് അകാലനരക്ക് പ്രധിവിധിയായി കണക്കാക്കപ്പെടുന്നു.

*അയൂര്‍വേദ റിസേര്‍ച്ച് ഫലങ്ങള്‍ അനുസരിച്ച് , കറിവേപ്പലക്ക് ഇന്‍സുലിനെ ആശ്രയിക്കാതെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്.

* കറിവേപ്പില ഇട്ടു തിളപ്പിച്ച വെളിച്ചണ്ണ ഒരു ഉത്തമ ‘ ഹെയര്‍ ടോണിക്’ ആണ്.

* കറിവേപ്പില , നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, ഉള്ളി , ഉപ്പ് ഇവയെല്ലാം ചേര്‍ത്തു അരച്ച് ഉണ്ടാക്കുന്ന ചമ്മന്തി ആരോഗ്യത്തിന് അത്യുത്തമമാണ്.

* തേള്‍ വിഷത്തിന് കറിവേപ്പില പാലില്‍ അരച്ച് തേള്‍ കുത്തിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങള്‍ കരിയുന്നതിനും ഇത് സഹായിക്കുന്നു.

* നേത്രരോഗങ്ങള്‍ക്ക് പ്രധിവിധിയും പ്രതിരോധവുമാണ് കറിവേപ്പിലയുടെ ഉപയോഗം.

*കറിവേപ്പിന്റെ കുരുന്നില ചവച്ചു തിന്നുന്നത് വയറ്റില്‍ നിന്നും ചളിയും രക്തവും കൂടിപ്പോകുന്ന രോഗത്തിന് ഒരു ഫലപ്രദമായ പ്രതിവിധിയാണ്.

* വയറുകടി , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയായി കറിവേപ്പില മുഖ്യമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡര്യാദി കഷായം ( കൈഡര്യപത്രാദികഷായം) ആയൂര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

* സ്വരശുദ്ധിയും ഓജസ്സും വര്‍ദ്ധിക്കുന്നതിന് കറിവേപ്പിലയുടെ പതിവായ ഉപയോഗം ഫലപ്രദമാണ്.

* കറിവേപ്പില പൊതുവായി വാതപിത്തകഫാദി ദോഷങ്ങളെ ശമിപ്പിക്കുന്നു.

കറികളില്‍നിന്നും കറിവേപ്പില പെറുക്കിക്കളയുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ‘കറിവേപ്പില പോലെ എന്നെ ഒഴിവാക്കി ‘ എന്ന് പലപ്പോഴും നാം പറയാറുണ്ട്. ഇത്ര ഔഷധമൂല്യമുള്ള ആരോഗ്യദായകമായ കറിവേപ്പിലയെ നാം അവഗണനയോടെയല്ല കാണേണ്ടത് കറികളിലും സാലഡുകളിലും കറിവേപ്പില ധാരാളമായി ചേര്‍ക്കുകയും , സങ്കോചമില്ലാതെ കഴിക്കുകയും ചെയ്യുകയാണ് വേണ്ടത്. കറിവേപ്പില സര്‍വ്വരോഗ സംഹാരിയായ ഒരു ദിവ്യഔഷധമാണ്.

Generated from archived content: arogyam20.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English