അടുക്കള ഒരു ഔഷധക്കലവറ-കറിവേപ്പില

കറിവേപ്പില ഒരു സിദ്ധൗഷധം

വയറും മനസ്സും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. മാനസികസംഘര്‍ഷം അനുഭവിക്കുന്നവരിലാണ് അള്‍സര്‍ തുടങ്ങിയ ഉദരരോഗങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. . മാനസിക സംഘര്‍ഷം അകറ്റുന്നതും ഉദരരോഗങ്ങള്‍ അകറ്റുന്നതിനും കറിവേപ്പില ഒരു ദിവ്യൗഷധമാണ്. അടുക്കളയില്‍ എപ്പോഴും സുലഭമായിട്ടുള്ള കറിവേപ്പില ഒരു കുടുംബഡോക്ടറുടെ ധര്‍മ്മം നിര്‍വഹികാന്‍ പര്യാപ്തമാണ് എന്ന് ധാരാളം അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.

അള്‍സര്‍ മാറിയ കഥ

ഒരു സ്നേഹിതന്റെ അത്ഭുതകരമായ അനുഭവം എനിക്ക് നേരിട്ടറിവുള്‍ലതാണ്. തുടര്‍ച്ചയായ യാത്രയും കൃത്യനിഷ്ഠയില്ലാത്ത ആഹാരരീതികളും സ്നേഹിതനെ ഒരു ഉദരരോഗിയാക്കി മാറ്റി. വയറിലെ അള്‍സറിന് ചികിത്സ തേടി പ്രശസ്തമായ ആശുപത്രിയില്‍ എത്തിയ അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്തു. ഒരാഴ്യിലേറെ അവിടെ കഴിയേണ്ടി വന്നു. അതിനുശേഷം പലതരം ഗുളികകളും വിഴുങ്ങി വീട്ടില്‍ വിശ്രമമെടുക്കുകയായിരുന്നു. അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തിയ തന്റെ സുഹൃത്തു കൂടിയായ പാരമ്പര്യ ആയൂര്‍വ്വേദ വൈദ്യന്‍ അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ കേട്ടപ്പോള്‍ സ്നേഹിതന് ലളിതമായ ഒരു ഉപദേശം നല്‍കി. ദിവസവും കറിവേപ്പില അരച്ച് മോരില്‍ ചേര്‍ത്തു കഴിക്കുക. കഴിക്കുന്ന മരുന്നുകളൊന്നും നിര്‍ത്താന്‍ ആവശ്യപ്പെട്ടുമില്ല അതുകൊണ്ട് ഈ ഉപദേശം ഒന്നു പരീക്ഷിച്ചു നോക്കാന്‍ തന്നെ സ്നേഹിതന്‍ തീരുമാനിക്കുന്നു. അദ്ദേഹം കറിവേപ്പില അരച്ച് (ഒരു നെല്ലിക്കാ വലുപ്പത്തില്‍) മോരില്‍ കലക്കി ദിവസവും കഴിക്കാന്‍ തുടങ്ങി. ഏതാനും ആഴ്ചകല്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങി. ഏതാനും മാസങ്ങള്‍‍ കൊണ്ട് അദ്ദേഹത്തിന്റെ അള്‍സര്‍ നിശേഷം മാറി.

നിസ്സാരമായ ഈ പ്രതിവിധി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ തന്റെ വിധി എന്താകുമായിരുന്നു വെന്നാന്‍ സ്നേഹിതന്‍ ആശ്ചര്യപ്പെടുന്നത്. ഈ ഉപദേശം ലഭിച്ചിരുന്നിലെങ്കില്‍ തന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുമായിരുന്നെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

പ്രശസ്ത മാ‍നേജ്മെന്റ് വിദഗ്ദനായ കിര്‍ക്പാറ്റ്രിക്കി ന്റെ സിപ്ലിസിറ്റിക് അപ്രോച്ച് എന്നു പറയുന്ന മാനേജ്മെന്റ് തത്ത്വമനുസരിച്ച് വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍‍ക്കു പോലും അതിലളിതമായ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടേക്കാം. വളരെ സങ്കീര്‍ണ്ണമായ രോഗത്തിന് ഇത്ര ലളിതമായ പരിഹാരം ലഭിച്ച സ്നേഹിത്ന്റെ അനുഭവം കേട്ടപ്പോള്‍ കിര്‍ക് പാറ്റ്രിക്കിന്റെ മഹത്വത്തെ വാഴ്ത്താനാണ് തോന്നിയത്.

മറ്റൊരനുഭവം

അമേരിക്കയില്‍ ജോലി ചെയ്യുന്ന എന്റെ സഹോദരന്‍ വയറിന്റെ അസുഖം മൂലം ഡോക്ടറെ കണ്ടു. മരുന്നു കഴിച്ചുകൊണ്ടിരുന്നു. രോഗത്തിനു കുറവു ലഭിക്കാതെ വന്നപ്പോള്‍ ആയുര്‍വ്വേദം പരീക്ഷിക്കാന്‍ തീരുമാ‍നിച്ചു. ചില ആയുര്‍വ്വേദ മരുന്നുകള്‍‍ നാട്ടില്‍ നിന്നും വാങ്ങി അമേരിക്കയിലേക്കയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ ചെയ്തു. ഏതായാലും ആയൂര്‍വേദ മരുന്നുകള്‍ കഴിക്കാന്‍ ആരംഭിക്കുന്നതിനു മുന്‍പ് ലളിതമായ ഈ പ്രധിവിധി ഒന്നു പരീക്ഷിച്ചു നോക്കാന്‍ സഹോദരന്‍ നിര്‍ദ്ദേശം നല്‍കി. സ്നേഹിതന്റെ അത്ഭുതകരമായ രോഗശാന്തി യുടെ അനുഭവം അറിയിക്കുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സഹോദരന്റെ ഫോണ്‍!!! ‘’ കറിവേപ്പില അരച്ചു മോരില്‍ കലര്‍ത്തി തുടര്‍ച്ചയായി കഴിച്ചു. അതു വളരെ ഫലപ്രദമായി . ഇനി ആയൂര്‍വ്വേദമരുന്നുകള്‍‍ അയക്കേണ്ട ആവശ്യമില്ല ജോലിക്കു പോകുന്നതിനു പോലും തടസ്സമായിരുന്നത്തന്റെ രോഗത്തിന് ഇത്രപെട്ടന്ന് ., ഇത്ര ലളിതമായ രീതിയില്‍ ശമനം ലഭിക്കുമെന്ന് വിശ്വാസമില്ലായിരുന്നെന്ന് സഹോദരന്‍ സന്തോഷപൂര്‍വ്വം സമ്മതിച്ചു!

ഈരണ്ടനുഭവങ്ങളും കറിവേപ്പിലയുടെ അത്ഭുതകരമായ ഔഷധശേഷി വിളിച്ചറിയിക്കുന്നവയാണ്.

Generated from archived content: arogyam19.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here