ഗാന്ധി സമാധാനപുരസ്‌കാരം ജോൺഹ്യൂമിന്‌

2001ലെ ഗാന്ധി സമാധാന പുരസ്‌കാരം ജോൺഹ്യൂമിന്‌. 1998 ലെ നോബൽ സമ്മാന ജേതാവായ ജോൺ ഹ്യൂം വടക്കൻ അയർലണ്ടിലെ സമാധാനപ്രക്രിയയുടെ പ്രധാനശില്പിയാണ്‌. ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹ്യൂം അഹിംസയിലൂടെയുളള പരിവർത്തനത്തിന്റെ മുഖ്യവക്‌താവാണ്‌. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്‌ അധ്യക്ഷനായുളള സമിതിയാണ്‌ ഹ്യൂമിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്‌. ഒരു കോടിരൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഹ്യൂമിനുകൂടി സൗകര്യപ്രദമായ ദിവസം പ്രസിഡന്റ്‌ കെ.ആർ. നാരായണൻ സമ്മാനിക്കും.

ജൂലിയസ്‌ നെരേര, എ.ടി. അരിയരത്‌നെ, ഡോ. ജറാൾഡ്‌ ഫിഷർ, ബാബാ ആംതെ, ഡോ. നെൽസൺ മണ്ടേല തുടങ്ങിയ പ്രമുഖരാണ്‌ മുൻവർഷങ്ങളിലെ ജേതാക്കൾ.

Generated from archived content: john_hume.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here