കാളിയനെ യമുനയിൽ
കണ്ടപ്പോൾ മുതൽ
കാത്തിരിപ്പാണ്,
കൊല്ലാനെത്തുന്ന
കൃഷ്‌ണനെ.
കലികാലം കഴിഞ്ഞിട്ടും
കാണാത്തതെന്തേ? കണ്ണൻ
കരുതിക്കാണുമോ പുഴവെള്ളം
കുടിച്ചു കാളിയനും
കാലപുരി പൂകിക്കാണുമെന്ന്.
Generated from archived content: poem2_sep6_10.html Author: jithendra_kumar