വെള്ളപ്രാവൊരടയാളമത്രെ
വെള്ളക്കൊടിയും,
സമാധാനത്തിന്റെ.
പച്ചക്കു വേണമെങ്കിൽ തലയാട്ടം,
കറുപ്പിനു പ്രതിഷേധിക്കാം.
ചുവപ്പിനു ഭീഷണിമുഴക്കാം.
ഇനിയും ബാക്കിയുള്ള നിറങ്ങൾക്കു
വെറുതെയിരുന്നു വാദിക്കാം.
വെളുപ്പൊക്കെയും കടഞ്ഞെടുത്ത
വെളുത്ത തുള്ളിക്കുമാവുമോ
സ്‌ഥാപിക്കാൻ തന്റെ വെളുപ്പ്
കരളലിവിന്റെ പച്ചയില്ലാതെ?
ഹൃദയത്തുടുപ്പിന്റെ ചുവപ്പില്ലാതെ?
കണ്ണീർക്കണ്ണിന്റെ കറുപ്പില്ലാതെ?
അല്ലാതുണ്ടൊരു വിദ്യ,
കുഞ്ഞിക്കണ്ണിലേക്കു ഷെല്ലും
കുഞ്ഞിക്കരളിലേക്കു മിസേലും
കുഞ്ഞു ഹൃദയങ്ങളിലേക്കു
വെടിപ്പുകയും കയറ്റി,
സ്വയം വെളുപ്പിക്കുന്നൊരു ജാലവിദ്യ.
Generated from archived content: poem1_april18_09.html Author: jithendra_kumar