ശക്തി

മാനവന്റെ….

ലോകത്തിന്റെ തന്നെയും….

ലോകകാരിണിയായൊരാ പ്രസുവിനെ

കാൺമൂ അബലയെന്ന്‌

തീയിൽ വലിച്ചെറിഞ്ഞ്‌

തെളിയിച്ചൊരാ ശുദ്ധിയെപ്പോലും

ഉപേക്ഷിപ്പിപ്പൂ പുരുഷൻ

ചങ്കുറപ്പില്ലാത്തവൻ….!

പറയുന്നു കാരണം

മറ്റുള്ളവർക്കു വേണ്ടി…

സ്വന്തനാണക്കേടിൻ

ശേഷിപ്പും അവനേകുന്നു

അവൾക്കായ്‌ ഉപേക്ഷിക്കുന്നു

കാട്ടിൽ….

അവനേകിയൊരാ

ജീവന്റെ തുടിപ്പോടെ…

കാണാമറയത്തെങ്ങോ പോയ

തൻ സ്വത്വം തേടി നടന്നൂ പാവം

പറിച്ചെറിയുന്നു തൻ

മാറിടം തന്നെയും

മാനത്തിന്‌ വിലയിടാൻ വന്നൊരാ

നീചനെ തച്ചുതകർത്ത്‌

രുധിരമൊഴുക്കിയവൾ

സ്‌ത്രീ

സഭാമധ്യേ തന്നിഷ്‌ടദേവനെ

വരുത്തിയവൾ സ്‌ത്രീ

താഡനമേറ്റ്‌ തളരുമ്പോഴും

തന്റെ ജീവന്റെ തുടിപ്പിന്‌

ശ്വാസമൂതുവോൾ നാരി

ദൂരമേറെ നടന്ന്‌ തളരുമ്പോഴുമവൻ

നൽകിയൊരാ തുടിപ്പിനെ

തന്റെ ജീവശ്വാസമൂതി നൽകി

കാത്തവൾ സ്‌ത്രീ…..

എന്നിട്ടും….

എന്നിട്ടുമെന്തേ

ഇന്നും ഇന്നുമവൾക്കാ പേര്‌…

വെറും വെറും

അബല……….

Generated from archived content: poem2_nov5_09.html Author: jissa_parameswar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English