നീ

കടലിനോ ആഴമുണ്ടോമനേ നിന്റെയീ

മിഴികളിലതിനോളമാഴമെന്നോ!

കനവുകൾ പൂക്കുന്നൊരലിവിന്റെ വടവൃക്ഷ-

മടിവേര്‌ നിന്നിലാണാഴ്‌ത്തിയെന്നറിയുമ്പോ-

ളകലങ്ങളിൽ ദിശയറിയാതലയുന്ന

ചകിതമാം നാവികഹൃദയമാണെന്റേ-

തണയാതെ, കാറ്റിലിമയൊട്ടുചിമ്മാതെ

കരുതുക നീയെനിക്കൊരു തുളളി വെട്ടം.

മുറിവുകളേറ്റന്റെ ഹൃദയം മിടിക്കുന്ന-

തതിലോലമായെന്നറിഞ്ഞിടുമ്പോൾ

അലിവോടെ ചുംബനം നെറുകയിൽ നൽകി നീ

മിഴികളിൽ പൂവായ്‌ വിടർന്നു നിൽക്ക.

എന്റെ മിഴികളിൽ

പൂവായ്‌ വിടർന്നു നിൽക്ക.

Generated from archived content: poem1_apr30_08.html Author: jinu_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here