വെക്കേഷൻ

 

 

 

ഒരുപാട്‌ കുട്ടികൾ
കളിച്ചുവളർന്ന
വലിയ മൈതാനം നിന്നിടത്ത്‌
ഒരു ഇരുനിലവീട്‌,

ടെറസ്സിൽ
രണ്ട്‌ കുട്ടികൾക്ക്‌ മാത്രം
കളിക്കാൻ പറ്റുന്ന
കളം,

കളിക്കാൻ
ഒട്ടും അനുവാദമില്ലാത്ത
രണ്ട്‌ കുട്ടികൾക്ക്‌.

Generated from archived content: poem1_apr21_08.html Author: jinesh_madappilli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here