പിരിയാം നമുക്കീയിടവഴിയില്‍വെച്ചു
നിരയായി നില്‍ക്കും തണല്‍ മരത്തെ സാക്ഷിയാക്കി
നിണമൊഴിച്ചെരിതെളിച്ച കല്‍ വിളക്ക-
ന്നണപൊട്ടിയ കണ്ണീരാല്‍ കുതിര്‍ന്നുപോയി
പറയാതെ വന്ന നീ പറഞ്ഞിട്ട് പോകിലും
അറിയില്ലെനിക്കിന്നുമെന്റെ ഹൃദയം നീ മുറിച്ചെതെന്തിനെന്നു
ഓര്‍മ്മകള്‍ വല നെയ്ത മനസിന്റെ മച്ചിന്‍ പുറത്തു
നിറം മങ്ങിയ സ്വപ്നങ്ങളുടെ ജീര്‍ണിച്ച ഗന്ധം
ഉറക്കം മുറിഞ്ഞ രാവുകളില്‍ ഞാനും എന്റെ ഓര്‍മകളും
അറിയാതെ പോരടിച്ചു മരിച്ചു വീഴുന്നുണ്ടിന്നം
Generated from archived content: poem1_feb25_12.html Author: jijo_t_george