ഇടിയന്‍ ചക്ക -1 ചെറുത്
തേങ്ങ – അരമുറിയുടെ പകുതി
ചുവന്നുള്ളി – 5 അല്ലി
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 4 എണ്ണം
മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക്, വേപ്പില, ഉണക്കമുളക്, വെളിച്ചണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചക്ക പുറം തൊലിയും കൂഞ്ഞിലും ചെത്തി ചെറിയ കഷണങ്ങളാക്കി ആവിയില്‍ വേവിക്കണം. വേവ് അധികമാകരുത് തോരന്‍ കുഴഞ്ഞു പോകും. ഇത് ചൂടാറുമ്പോള്‍ അമ്മിയില്‍ വച്ച് ചെറുതായി ചതച്ചെടുക്കണം. ഇത് പിച്ചിക്കീറി ഒരു ഇലയില്‍ നിരത്തിയിടണം. തേങ്ങ പച്ചമുളകും ഉള്ളി വെളുത്തുള്ളി ഇവയും ചേര്‍ത്ത് ചതച്ചെടുക്കണം. വെളിച്ചണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് വേപ്പില, ഉണക്കമുളക് മുറിച്ചത് ഇവ ചേര്‍ക്കണം. ഇതിലേക്കു കീറിവച്ച ചക്കയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കണം . ഇതിന്റെ നടുക്ക് ചെറുതായി കുഴിച്ച് തേങ്ങാക്കൂട്ട് ചേര്‍ത്ത് മുകളില്‍ ചക്ക നിരത്തി മൂടണം. അടപ്പുകൊണ്ട് അടച്ച് ചെറുതായി തീയില്‍ ആവി കയറ്റണം. മൂടി തുറന്ന് വെള്ളമയം ശരിക്കും മാറുന്നതുവരെ ചക്ക നിരത്തിയിട്ട് തോര്‍ത്തിയെടുത്ത് ഉപയോഗിക്കാം.
*ചക്ക വേവിക്കാതെ കൊത്തിയരിഞ്ഞും ഇടിയന്‍ ചക്ക തോരന്‍ ഉണ്ടാക്കാം
Generated from archived content: pachaka50.html Author: jiji_roby
Click this button or press Ctrl+G to toggle between Malayalam and English