ചേനത്തണ്ട് – ഒരെണ്ണം
കടലപ്പരിപ്പ് – 50 ഗ്രാം
തേങ്ങ – ഒരു മുറിയുടെ പകുതി
പച്ചമുളക് – 4 എണ്ണം
ചുവന്നുള്ളി – 5 അല്ലി
വെളുത്തുള്ളി – 4അല്ലി
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് വെളിച്ചണ്ണ പാകത്തിന്
ചേനത്തണ്ട് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് മഞ്ഞള്‍പ്പൊടി കലര്‍ത്തിയ വെള്ളത്തില്‍ ഇടണം. കടലപ്പരിപ്പ് കുതിര്‍ത്ത് കുക്കറില്‍ അധികം വേവിച്ച് ഉടയാത്ത പാകത്തില്‍ വെള്ളം വറ്റിച്ച് എടുക്കണം. തേങ്ങ വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് ചതച്ചെടുക്കണം. വെളിച്ചണ്ണയില്‍ കടുക് പൊട്ടിച്ച് കറി വേപ്പില ചേര്‍ക്കണം. ഇതിലേക്ക് അരിഞ്ഞ ചേനത്തണ്ട് ചേര്‍ത്ത് മൂടി അഞ്ചു മിനിറ്റ് ആവി കയറ്റണം. പിന്നീട് ഇത് നല്ലവണ്ണം വെള്ളം വറ്റുന്നതുവരെ തുറന്നിട്ട് ഇളക്കണം വെള്ളം നന്നായി വറ്റി വരുമ്പോള്‍ ഇതിലേക്ക് കടലപ്പരിപ്പ് ചേര്‍ത്ത് ചതച്ച തേങ്ങയും ചേര്‍ത്ത് നന്നായി വരണ്ടു വരുന്ന പാകത്തില്‍ ഇറക്കി ഉപയോഗിക്കാം
Generated from archived content: pachaka45.html Author: jiji_roby