കണവ മസാല

കണവ – അരക്കിലോ

സവാള – ഒന്ന് വലുത്

പച്ചമുളക് – മൂന്നെണ്ണം

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – എട്ട് അല്ലി

ഗരം മസാല പൊടിച്ചത് – അര ടീസ്പൂണ്‍

തക്കാളി – ഒന്ന് വലുത്

തേങ്ങ കനം കുറച്ചരിഞ്ഞത് – രണ്ടു ചെറിയ കഷണം

മുളകു പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ഒരു ടീസ്പൂണ്‍

വേപ്പില വെളിച്ചണ്ണ ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

കണവ വൃത്തിയാക്കി വളയങ്ങളായി മുറിക്കണം. ഇത് ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില ഇവ ചേര്‍ത്ത് നന്നായി വേവിക്കണം. സവാള, തക്കാളി, വെളുത്തുള്ളി ചതച്ചത് ഇവ ഒന്നിച്ചു ചേര്‍ത്ത് വെളിച്ചണ്ണയില്‍ നന്നായി മൊരിക്കണം. ഇതിലേക്ക് തേങ്ങ കൊത്തിയത്, മല്ലിപ്പൊടി,മുളകുപൊടി, ഗരം മസാലപ്പൊടി ഇവ ചേര്‍ക്കുക. നന്നായി മൂക്കുമ്പോള്‍ കണവ ചേര്‍ത്ത് ഒട്ടും വെള്ളമില്ലാതെ മൊരിച്ചെടുത്ത് ഉപയോഗിക്കാം.

ഇഷ്ടമുള്ളവര്‍ക്ക് മല്ലിയിലയും കുരുമുളക് പൊടിയും ചേര്‍ക്കാം.

Generated from archived content: pachaka43.html Author: jiji_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here