ചെമ്മീന്‍ ഇരുമ്പന്‍ പുളി തോരന്‍

ചെമ്മീന്‍ ചെറുത് – കാല്‍ കിലോ

ഇരുമ്പന്‍ പുളി – ഇടത്തരം 6 എണ്ണം

തേങ്ങ – തോരന് ആവശ്യത്തിന്

പച്ചമുളക് – 10 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 3 അല്ലി

സവാള – 1 എണ്ണം

ഉപ്പ്, മഞ്ഞള്‍പ്പൊടി, വെളിച്ചണ്ണ, കറിവേപ്പില ആവശ്യത്തിന്

ചെമ്മീന്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ഇഞ്ചി ചതച്ചതും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക. തേങ്ങ വെളുത്തുള്ളി അല്ലി ചേര്‍ത്ത് ചതച്ചെടുക്കണം. ഇരുമ്പന്‍ പുളി, സവാള , പച്ചമുളക്, ഇവ തീരെ പൊടിയായി അരിയണം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റണം. വഴന്നു വരുമ്പോള്‍ ഇതിലേക്ക് തേങ്ങ ചതച്ചതു ചേക്കണം. വെള്ളം അധികം ഉണ്ടാവരുത്. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ക്കണം. ഈ കൂട്ടിന്റെ നടുവില്‍ ഒരു ചെറിയ കുഴിവുണ്ടാക്കി ഇരുമ്പന്‍ പുളി ചേര്‍ത്ത് മുകളിലേക്ക് ചെമ്മീന്‍ കൂട്ട് ചേര്‍ത്ത് മൂടി വയ്ക്കണം. 5 മിനിറ്റ് കഴിഞ്ഞ് ആവി വരുമ്പോള്‍ മൂടി മാറ്റി നിരത്തിയിടണം . ഇതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചേര്‍ക്കണം. വെള്ളം ഒട്ടുമില്ലാതെ ചെറിയ തീയില്‍ നന്നായി തോര്‍ത്തിയെടുത്ത് ഉപയോഗിക്കാം.

Generated from archived content: pachaka42.html Author: jiji_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English