പുഴുക്ക്

കാച്ചില്‍, ചേമ്പ്, ചേന, കിഴങ്ങ്,കൂര്‍ക്ക – എല്ലാം കൂടി അരക്കിലോ

ചെറുപയര്‍, മുതിര, വന്‍പയര്‍, കടല – എല്ലാം കൂടി കാല്‍ക്കിലോ

തേങ്ങ – ഒരു മുറി

ചുവന്നുള്ളി – മൂന്നു അല്ലി

ജീരകം, – ഒരു നുള്ള്

പച്ചമുളക് – എട്ടെണ്ണം

കറിവേപ്പില, വെളിച്ചണ്ണ, ഉപ്പ് – പാകത്തിന്

കാച്ചില്‍ മുതലുള്ള എല്ലാം അരിഞ്ഞ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിക്കുക. പയര്‍ വര്‍ഗങ്ങള്‍ വേവിച്ച് ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും അധികം അരയാതെ ഒതുക്കി ചേര്‍ക്കുക. ഇറക്കി വച്ച് വെളിച്ചണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.

Generated from archived content: pachaka40.html Author: jiji_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here