പിണ്ടി – കാല്‍ക്കിലോ
വന്‍പയര്‍ – 100 ഗ്രാം
ചുവന്നുള്ളി – 5 അല്ലി
വെളുത്തുള്ളി – 5 അല്ലി
ഉണക്കമുളക് – 6 എണ്ണം
വെളിച്ചണ്ണ, കറിവേപ്പില, കടുക് – ആവശ്യത്തിന്
പിണ്ടി തീരെ ചെറിയ കഷണങ്ങളായി അരിയുക. ഇത് ഉപ്പും മഞ്ഞള്‍പ്പൊടിയും കാല്‍ ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് വേവിക്കണം. വന്‍പയര്‍ വേറെ വേവിച്ച് മാറ്റിവയ്ക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ചുവന്നമുളകും നന്നായി ചതക്കുക. വെളിച്ചണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ചതച്ച ചേരുവകള്‍ ചേര്‍ക്കണം. മൂത്തുവരുമ്പോള്‍ പിണ്ടി ചേര്‍ക്കണം. വെള്ളമുണ്ടെങ്കില്‍ നന്നായി വറ്റുമ്പോള്‍ പയര്‍ ചേര്‍ക്കണം കുഴഞ്ഞു വരുന്ന പാകത്തില്‍ വാങ്ങി ഉപയോഗിക്കാം
(പയറിനു പകരം പരിപ്പുപയോഗിക്കാവുന്നതാണ്)
Generated from archived content: pachaka39.html Author: jiji_roby