രണ്ടു തരം ചമ്മന്തികള്‍

ഉപ്പുമാങ്ങ ചമ്മന്തി

ഉപ്പുമാങ്ങ – ഒന്ന്

ചുവന്നുള്ളി – 5 അല്ലി

എരിവുള്ള പച്ചമുളക് – 5 എണ്ണം

തേങ്ങ – 3 ടീസ്പൂണ്‍

ഉപ്പുമാങ്ങ അരിഞ്ഞ് ചുവന്നുള്ളി മുതല്‍ തേങ്ങ വരെയുള്ള സാധങ്ങള്‍ ചേര്‍ത്ത് അരച്ച് ഉപയോഗിക്കാം.

തേങ്ങ ചുട്ട ചമ്മന്തി

തേങ്ങാക്കൊത്ത് — കാല്‍ മുറി (ഇടത്തരം തേങ്ങയുടെ)

ചുവന്നുള്ളി – 5 അല്ലി

ചുവന്ന മുളക് – 8 എണ്ണം

വെളുത്തുള്ളി – 6 അല്ലി

വാളന്‍ പുളി, ഉപ്പ് , വെളിച്ചണ്ണ ആവശ്യത്തിന്.

തേങ്ങ, ചുവന്നുള്ളി, ചുവന്ന മുളക് , വെളുത്തുള്ളി ഇവ ഗ്യാസടുപ്പിനു മുകളില്‍ വച്ച് കരിയാതെ ചുട്ടെടുക്കുക . ഇത് പുളി, ഉപ്പ് ഇവ ചേര്‍ത്ത് അരച്ച് ആവശ്യത്തിനു വെളിച്ചണ്ണ ചേര്‍ത്ത് ഉപയോഗിക്കാം.

Generated from archived content: pachaka36.html Author: jiji_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English