വിളിക്കേണ്ടതില്ലയൊട്ടും
കാത്തിരിപ്പു വേണ്ടയേതും
അനുവാദം ആവശ്യമെയില്ല പോലും
ഹൃത്തില്‍ കടന്നീടും അതിഥിയല്ലോ പ്രേമം
സമയമില്ല കാലമില്ല പരിധികളേതുമില്ല
പ്രായമില്ല ജാതിഭേദമില്ല ലിംഗഭേദമില്ല
വിളിച്ചാല്‍ വിളി കേള്‍ക്കണം
അനുഗമിച്ചീടണം സംശയലേശമെന്യെ
മരണനാമത്താല്‍ നിഗൂഢമാം അതിഥിതന്‍ കൂടെ
Generated from archived content: poem3_may24_13.html Author: jibu_jamal