കൊച്ചി ഡ്രീംസ്‌

കൊച്ചിയിലെ റിയൽ എസ്‌റ്റേറ്റ്‌ നിക്ഷേപ സാധ്യത കളെക്കുറിച്ചുളള ഈ ലേഖനം എഴുതിക്കൊണ്ടിരിക്കു മ്പോൾ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഇൻഫോസിസ്‌ ചെയർമാൻ ശ്രീ നാരായണമൂർത്തിയും ഇവിടെ ഒരു സ്വകാര്യ ഹോട്ടലിൽ ഇൻഫോസിസിന്റെ പുതിയ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ്‌ സെന്ററിനു വേണ്ടി യുളള കരാറിൽ ഒപ്പുവെയ്‌ക്കുകയാണ്‌. അമ്പതേക്കറിൽ പതിനായിരം പേർക്കു ജോലി ചെയ്യാൻ കഴിയുന്ന ഒ രു സൗകര്യമാണ്‌ ഇൻഫോസിസിന്റെ മനസ്സിൽ. ഇങ്ങ നെ അടുത്തിടെ കേരളത്തിൽ, പ്രത്യേകിച്ച്‌ കൊച്ചിയി ൽ, മുതൽ മുടക്കുന്നതിന്‌ ദേശീയ അന്തർ ദേശീയ സംരംഭകരുടെ താത്‌പര്യം കാണുമ്പോൾ വർഷങ്ങളോളം കേരള ഗവൺമെന്റും ഐ.ടി. വകുപ്പും നടത്തുന്ന ശ്ര മങ്ങൾക്ക്‌ ഫലം ഉണ്ടാകുന്നുണ്ട്‌ എന്നുവേണം കരുതാ ൻ. കൂടാതെ ഇന്ത്യയിലെ ഹൈദ്രബാദ്‌, ബാംഗ്ലൂർ മുതലാ യ പ്രമുഖ നഗരങ്ങൾ, ഗതാഗതക്കുരുക്ക്‌, അധികച്ചില വ്‌, ഇടിയുന്ന ജീവിത നിലവാരം മുതലായ പ്രശ്‌ന ങ്ങളിൽ വലയുമ്പോൾ ബിസിനസ്സുകൾ ചെറുകിട നഗര ങ്ങളിലേക്ക്‌ കുടിയേറി പാർക്കുന്നതും സ്വാഭാവികത മാത്രം.

വ്യാപാരവ്യവസായങ്ങളോടൊപ്പം ഏറ്റവും അധികം വളരുന്ന മേഖലയാണ്‌ റിയൽ എസ്‌റ്റേറ്റ്‌. ഓഫീസ്‌ സൗകര്യങ്ങ ൾക്കു മാത്രമല്ല, അതോടൊപ്പം ഉണ്ടാകുന്ന പാർപ്പിടാവശ്യങ്ങളും ഈ മേഖ ലയുടെ വളർച്ചക്കു സഹായിക്കും. അ ങ്ങനെ നോക്കിയാൽ കഴിഞ്ഞ വർഷം റിയൽ എസ്‌റ്റേറ്റ്‌ മേഖലയിൽ ഏറ്റവും അധികം സജീവമായ നഗരമാണ്‌ കൊ ച്ചി. കേരളത്തിന്റെ റിയൽ എസ്‌റ്റേറ്റ്‌ ചരിത്രത്തിൽ കെട്ടിട നിർമ്മാണരംഗത്തും സ്ഥലവ്യവഹാരത്തിലും ഇത്രയ ധികം ചലനം ഇതിനുമുമ്പ്‌ ഉണ്ടായിട്ടി ല്ലെന്നു കേരള ബിൽഡേഴ്‌സ്‌ ഫോറം മുൻ ചെയർമാൻ ശ്രീ വേണുഗോപാൽ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്‌ അടുത്തിടെ എച്ച്‌.ഡി. എഫ്‌. സി. സ്പോൺസർ ചെയ്‌ത്‌ ദുബായിൽ നടത്തിയ ‘ഇന്ത്യാ പ്രോപ്പർട്ടി ഷോ’യിൽ മാത്രം എച്ച്‌.ഡി.എഫ്‌.സി നടത്തിയതു നൂറു കോടി രൂപയുടെ ഇടപാടുകൾ ആയിരുന്നു. അതിൽ നല്ലൊരു പങ്കും കേ രളത്തിന്‌ നേടിയെടുക്കാൻ കഴിഞ്ഞു എന്നതാണ്‌ വസ്‌തുത.

കൊച്ചിക്കു ചുറ്റുമുളള എല്ലാ പ്രദേശങ്ങളിലും സ്ഥലവിലയിൽ അസാധാര ണമായ വളർച്ചയുണ്ടായ വർഷമാണ്‌ 2005. കാക്കനാട്‌, ഇടപ്പളളി, ചേരാനല്ലൂർ എന്നീ പ്രദേശങ്ങളിൽ സ്ഥലവില ഇരട്ടിയിൽ അധികമായി വർദ്ധിച്ചത്‌ ക ഴിഞ്ഞ ഒരു വർഷത്തിനുളളിലാണ്‌. കാ ക്കനാട്‌ 60,000രൂപയ്‌ക്ക്‌ ലഭ്യമായി രുന്ന ഒരു സെന്റ്‌ സ്ഥലം ഇപ്പോൾ ഒ ന്നര ലക്ഷം രൂപയായി ഉയർന്നു. കടവ ന്ത്രയിൽ ഒരു സെന്റ്‌ ഭൂമിക്ക്‌ രണ്ടു മു തൽ നാലു ലക്ഷം രൂപ വരെ ചില വാക്കണം. തൃക്കാക്കര 1.5 ലക്ഷം, തൃപ്പൂണിത്തുറ-2 ലക്ഷം, ഇടപ്പളളി 2.5 ലക്ഷം എന്നിങ്ങനെയാണ്‌ ഇപ്പോ ൾ ഏകദേശ വില. പാർപ്പിടാവശ്യത്തി നായി പുഴയോരങ്ങൾ അന്വേഷിക്കുന്ന വരെ ഇപ്പോഴത്തെ വില ഞെട്ടിച്ചേ ക്കാം. പെരിയാറിന്റെ തീരത്ത്‌ 50,000 രൂപയ്‌ക്ക്‌ ലഭ്യമായിരുന്ന സ്ഥലങ്ങൾ ഇപ്പോൾ സെന്റിനു 1.5-3 ലക്ഷം ആണ്‌ ‘ഫാൻസി’ റേറ്റ്‌. ബഹുനില ഫ്ലാറ്റുക ളുടെ വിലയിലും കാര്യമായ വർദ്ധനവ്‌ ഉണ്ടായി. ചതുരശ്ര അടിക്ക്‌ 1200- 1300 രൂപ ഉണ്ടായിരുന്നവയ്‌ക്ക്‌ ഇ പ്പോൾ 1600-1800 രൂപ വരെ ചില വാക്കേണ്ടിരും. മറൈൻ ഡ്രൈവിലെ ‘ലക്ഷ്വറി’ അപ്പാർട്ടുമെന്റുകൾക്ക്‌ 3000-3500 രൂപ വരെ കൊടുക്കേ ണ്ടിവരും. 2006-ന്റെ തുടക്കത്തിൽ ഇപ്പോൾ ഒരു ചോദ്യം ബാക്കി. ഈ വർഷം എങ്ങനെ ആകും?

ഈ വളർച്ച നിലനിൽക്കുമെന്നാണ്‌ കേരള ബിൽഡേഴ്‌സ്‌ ചെയർമാൻ ശ്രീ. മാത്തൻ ചാക്കോള അഭിപ്രായപ്പെടു ന്നത്‌. അതു തന്നെയാണ്‌ പൊതുവെ ഉളള കണക്കുകൂട്ടലും. ഐ.ടി മേഖല യിൽ മാത്രം ധാരാളം ബിസിനസ്സുകാർ മുതൽ മുടക്കാൻ ഇപ്പോൾ തന്നെ രംഗത്തുണ്ട്‌. സ്‌മാർട്ട്‌ സിറ്റി വന്നാലും ഇല്ലെങ്കിലും, ഇൻ ഫോസിസ്‌, വിപ്രോ, ഏർണ്‌സ്‌റ്റ്‌ ആന്റ്‌ യംഗ്‌, ടി.സി.എസ്‌, ഓറക്കിൾ, ജി.ഇ മുതലായ വൻ കിട തൊഴിൽദായകർക്ക്‌ കൊച്ചിയിൽ ഗൗരവമായ ബിസിനസ്സ്‌ പദ്ധതി കൾ ഉണ്ട്‌. കൂടാതെ ഐ.ടി മാത്രമല്ല കൊച്ചിയുടെ പുരോഗതിയിൽ നി ർണ്ണായക ഘടകം ആകാൻ പോകുന്നത്‌. വല്ലാർപാടം പോർട്ട്‌, കൊ ച്ചിൻ എയർപ്പോർട്ട്‌, എയർപ്പോർട്ട്‌-സീപ്പോർട്ട്‌ റോഡ്‌, കൊച്ചി മെട്രോ ലൈൻ മുതലായ രാജാന്തര നിലവാരമുളള സൗകര്യങ്ങൾ വികസന ത്തെ ത്വരിതപ്പെടുത്തുമെന്നു തീർച്ചയാണ്‌. കൊച്ചി ഇന്റർ നാഷണൽ എയർപ്പോർട്ട്‌ ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു വിമാനത്താവളം ആയി മാറിയിരിക്കുകയാണ്‌. ഇതിനോടനുബന്ധിച്ച എയർ-കേരള എന്ന പുതിയ വിമാനക്കമ്പനിയും അമ്യൂസ്‌മെന്റ്‌ പാർക്കും ഷോപ്പിംഗ്‌ കോംപ്ലക്‌ സും ആലുവ അങ്കമാലി മേഖലകളിൽ ഒത്തിരി വികസനമുണ്ടാക്കാൻ ഉതകുന്നവയാണ്‌.

ആദ്യഘട്ടം പൂർത്തിയായ കൊച്ചി എയർപ്പോർട്ട്‌-സീപ്പോർട്ട്‌ റോഡ്‌ ഗതാഗതത്തിനു കുറച്ചൊന്നുമല്ല മാറ്റം വരുത്തുക. എയർപ്പോർട്ട്‌ വരെയുളള ഈ നാലുനിര പാതക്കു ചുറ്റുമായി ധാരാളം വികസനം ഇപ്പോൾ ത ന്നെ പ്രകടമാണ്‌. വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന ഗതാഗതക്കു രുക്ക്‌ ഒഴിവാക്കാൻ ‘മെട്രോ റെയിൽ പ്രോജക്‌ട്‌’ സഹായിച്ചേക്കാം. 2011-ൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുളള ഈ പ്രോജക്‌ട്‌ ഒരു മണിക്കൂറിൽ പതിനാലായിരം യാത്രക്കാരുടെ സഞ്ചാരം സുഗമമാ ക്കാൻ കഴിവുളളതാണ്‌. വല്ലാർപാടം കാർഗോ ടെർമിനലും കപ്പൽ നിർ മ്മാണത്തിനുളള പുതിയ മുതൽമുടക്കുകളും കൊച്ചിയുടെ പ്രതാപം പ തിന്മടങ്ങു വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല.

ഇനിയുമുണ്ട്‌ കൊച്ചിയുടെ വാഗ്‌ദാനങ്ങൾ. ഇൻഫോപാർക്ക്‌, കിൻഫ്രാ ഇൻഡസ്‌ട്രിയൽ പാർക്ക്‌, ബയോടെക്‌ പാർക്ക്‌ തുറമുഖത്തോടനുബ ന്ധിച്ചു സ്പെഷ്യൽ ഇക്കണോമിക്ക്‌ സോൺ ഇന്റർനാഷണൽ ഷിപ്പ്‌ റി പ്പയർ കോംപ്ലക്‌സ്‌, വാതക വൈദ്യുതിനിലയം അങ്ങനെ ഒരുപിടി സം രംഭങ്ങൾ. ഒറ്റ വാചകത്തിലൊതുക്കിയാൽ ‘കൊച്ചി ഈസ്‌ ബൂമിംഗ്‌“. ഏകദേശം നാല്പതോളം ചെറുകിട വൻകിട കെട്ടിട നിർമ്മാതാക്കൾ ഇന്ന്‌ കൊച്ചിയിലുണ്ട്‌. അന്യസംസ്ഥാനങ്ങളിൽ നിന്നുളള പല കെട്ടിട നിർമ്മാണപ്രമുഖരും കൊച്ചിയിൽ അവരുടെ”ഡ്രീം അപ്പാർട്ടുമെന്റ്‌“ പ്രോജക്‌ടുകൾ തുടങ്ങിക്കഴിഞ്ഞു. ബാംഗ്ലൂരിലെ പ്രശസ്തരായ പൂർവാൻകര ഗ്രൂപ്പ്‌ മറൈൻ ഡ്രൈവിൽ തുടക്കമിട്ടത്‌ 60-80 ലക്ഷം രൂപയുടെ ”ബേ വ്യൂ“ പ്രോജക്‌ടുമായാണ്‌. നീണ്ടു കിടക്കുന്ന കായലോരം കൊച്ചിയുടെ അനുഗ്രഹമാണ്‌. പ്രവാസി മലയാളികളും അന്യ സംസ്ഥാനക്കാരും അധിക വില കൊടുത്ത്‌ ഇത്തരം ഫ്ലാറ്റുകൾ സ്വന്തമാക്കുന്നതിൽ ഒരു അത്ഭുത വുമില്ലെന്നു വേണം കരുതാൻ. പ്രാദേശിക പ്രമുഖരായ അബാഡ്‌, സ്‌ കൈ ലൈൻ, മേത്തർ മുതലായവർ ഒന്നിലധികം പ്രോജക്‌ടുകളുമായി രംഗത്തുണ്ട്‌ നിക്ഷേപകർക്ക്‌ കൂടുതൽ സൗകര്യങ്ങളും സാധ്യതകളും നിരത്തിക്കൊണ്ട്‌. അൻപതിലധികം അപ്പാർട്ട്‌മെന്റ്‌ പ്രോജക്‌ടുകൾ നഗര ത്തിൽ സജീവമാണ്‌. ’കമ്മ്യൂണിറ്റി ലൈഫ്‌‘ ഇഷ്‌ടപ്പെട്ടു തുടങ്ങിയ മലയാളികൾക്കായി ഇരുപതിലധികം ഹൗസിംഗ്‌ കോളനി പ്രോജക്‌ടുകൾ കാക്കനാടും പ രിസര പ്രദേശങ്ങളിലുമായി ഉയർന്നു വരുന്നുണ്ട്‌. അഞ്ചും ആറും എട്ടും സെന്റുകളിലായി വീടുകളോടു കൂടിയ ’വില്ല ടൈപ്പ്‌‘ പ്രോജക്‌ടുകൾക്കാണ്‌ ഏറെ ആവശ്യക്കാർ.

സാധാരണ നിക്ഷേപകരും കൊച്ചിയും

ബാംഗ്ലൂരിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയ റോണി കൊച്ചിയിൽ എത്തിയത്‌ റിയൽ എസ്‌റ്റേറ്റ്‌ നിക്ഷേപ സാധ്യതകൾ നേരിട്ട്‌ മനസ്സി ലാക്കാൻ ആണ്‌. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ബാംഗ്ലൂരിൽ അപ്പാർട്ടു മെന്റ്‌ പ്രോജക്‌ടുകളിലും പ്ലോട്ടുകളിലും നിക്ഷേപിച്ച്‌ പലമടങ്ങ്‌ ലാഭം നേടിയ റോണി അടുത്ത നിക്ഷേപസാധ്യതകൾ അന്വേഷിച്ചു കൊ ണ്ടിരിക്കുകയാണ്‌. ഒരാഴ്‌ചത്തെ സന്ദർശനത്തിൽ ഏഴു പ്ലോട്ട്‌ പ്രോജക്‌ടു കളും എട്ടോളം അപ്പാർട്ടുമെന്റ്‌ പ്രോജക്‌ടുകളും റോണി നേരിട്ടു ക ണ്ടു. പ്ലോട്ടുകൾ പ്രധാനമായും കാക്കനാടും പരിസരപ്രദേശങ്ങളിലും ആണ്‌. അവിടെ സ്‌മാർട്ട്‌ സിറ്റിയാണ്‌ പ്രധാന ’സെല്ലിംഗ്‌ പോയിന്റ്‌‘. കൊച്ചി മുഴുവൻ ഇടനിലക്കാരാണ്‌. പാടങ്ങളും ചതുപ്പുകളും നികത്തി ഉണ്ടാക്കിയ സ്ഥലങ്ങൾ 1-1.5 ലക്ഷം വരെയാണ്‌ സെന്റിന്‌. ഒരേ സ്ഥ ലം തന്നെ രണ്ടു വിലയ്‌ക്ക്‌ വിൽക്കാൻ ശ്രമിച്ചത്‌ സൂചിപ്പിച്ചപ്പോൾ ”അത്‌ രണ്ടു ദിവസം മുൻപല്ലെ’ എന്ന ചോദ്യവുമായി ബ്രോക്കർ.

അപ്പാർട്ട്‌മെന്റ്‌ പ്രോജക്‌ടുകൾ കുറച്ചുകൂടി പ്രൊഫഷണൽ ആണ്‌. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവരും തന്നെ കൊടുക്കുന്നുണ്ട്‌. ബാംഗ്ലൂർ പോലെ വലിയ ക്യാമ്പസുകളും ക്ലബ്ബ്‌ ഹൗസുകളും അപൂർവ്വം പ്രോജ ക്‌ടുകളെ കൊടുക്കുന്നുളളൂ. മിക്കവാറും കെട്ടിടങ്ങൾ 7-12 നിലകൾ ഉ ളളവയാണ്‌. അതും 1-2 ഏക്കർ ക്യാമ്പസിൽ. മറൈൻ ഡ്രൈവിൽ ച തുരശ്ര അടിക്ക്‌ 3000 രൂപ മുതലാണ്‌ വില. പാലാരിവട്ടം പോലുളള സ്ഥലങ്ങളിൽ 1600 രൂപയിൽ തുടങ്ങുന്നു വില. ബാംഗ്ലൂരുമായി താരതമ്യ പ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണ്‌ കൊച്ചിയിലെ നിരക്കുകൾ. രണ്ടുവർഷം മുമ്പുവരെ ബാംഗ്ലൂരിൽ 1400 രൂപയ്‌ക്ക്‌ നല്ല നിലവാരമുളള അപ്പാർട്ട്‌മെന്റുകൾ ലഭ്യമായിരുന്നു. കൊച്ചിയിലെ ഈ പുതിയ ഭാഗങ്ങൾ ഒരു കണക്കിനും അന്നത്തെ ബാംഗ്ലൂരുമായി താരതമ്യപ്പെടുന്നില്ല. “എന്തൊ ക്കെ പറഞ്ഞാലും ബാംഗ്ലൂർ ബാംഗ്ലൂരല്ലേ” എന്ന്‌ റോണി. കൊച്ചിയിലെ റിയൽ എസ്‌റ്റേറ്റ്‌ രംഗത്തെ ചെറുകിട നിക്ഷേപകർ പ്രധാനമായും പ്രവാസി മലയാളികളാണ്‌. ഗൾഫിൽനിന്നും അമേരിക്കയിൽ നിന്നും അനവധി അന്വേഷണങ്ങൾ ആണ്‌ ദിവസവും ബിൽഡേഴ്‌സിന്‌ ലഭി ക്കുന്നത്‌. പല നിർമ്മാണ കമ്പനികളും പ്രവാസികളെ ലക്ഷ്യമിട്ട്‌ ‘സ്പെഷ്യൽ ഇൻവെസ്‌റ്റ്‌മെന്റ്‌ സ്‌കീം’ വരെ നിര ത്തുന്നുണ്ട്‌. അൻപതു ലക്ഷത്തോളം വരെ ‘ബെറ്റ്‌’ ചെയ്യാൻ തയ്യാറുളളവരാണ്‌ ഭൂരിഭാഗവും. പ്രതീക്ഷപോലെ വില കുതിച്ചു കയറിയാൽ ലഭിക്കുന്ന ലാഭം ഏതൊരു നിക്ഷേപത്തെക്കാളും വലുതാ യിരിക്കും എന്നവർക്കറിയാം.

പണി പൂർത്തിയായ ഫ്ലാറ്റുകളുടെ കാര്യം എടുത്താൽ ഏതാണ്ട്‌ മുപ്പതു ശതമാനം മാത്രമേ താമസക്കാരുളളു. വാടക ഇനത്തിലുളള വരുമാനം മറ്റു നഗരങ്ങളെ വച്ചു നോക്കുമ്പോൾ കുറ വാണെന്നു മാത്രമല്ല വർദ്ധിക്കാനുളള സാധ്യതയും സമീപഭാവിയിൽ കുറവാ ണ്‌. പുതിയ സംരംഭങ്ങൾ കൂടുതൽ ജോലികൾ സൃഷ്‌ടിക്കുമെങ്കിലും അതു ണ്ടാകാൻ പോകുന്നത്‌ മൂന്നുനാലു വർ ഷത്തിനുളളിലാണ്‌. കൂടാതെ ഒരു സാ ധാരണ അപ്പാർട്ടുമെന്റ്‌ പണി പൂർ ത്തീകരിക്കാൻ എടുക്കുന്ന സമയം 12-24 മാസം ആണ്‌. ഇതെല്ലാം കൂടി ചേർത്തു വായിച്ചാൽ ആവശ്യമായ താമ സസൗകര്യങ്ങൾ നിർമ്മിക്കപ്പെടാനാ ണ്‌ സാധ്യത.

എവിടെയാണിപ്പോൾ നിക്ഷേപിക്കാ ൻ പറ്റിയ സ്ഥലം? കാക്കനാടും പാലാ രിവട്ടവും വൈറ്റിലയും സാധാരണ നി ക്ഷേപകർക്ക്‌ ഇപ്പോൾ അപ്രാപ്യമായി കഴിഞ്ഞു. അതുകൊണ്ടുതന്നെ ചെറിയ നിക്ഷേപകർ ഇന്നു താരതമ്യേന വില കുറഞ്ഞ, വികസിക്കാൻ സാധ്യതയുളള സ്ഥലങ്ങൾ നോക്കിയിരിക്കുകയാണ്‌. മെട്രോ റെയിൽ-വിമാനത്താവള വിക സനം, സീപ്പോർട്ട്‌-എയർപ്പോർട്ട്‌ ഹൈ വേ വിപുലീകരണം മുതലായ പദ്ധതിക ൾ നടപ്പിൽ വന്നാൽ ഏറ്റവും അധികം വികാസം ഉണ്ടാവുക ആലുവ-അങ്കമാലി ഭാഗങ്ങൾക്കാണ്‌.

വിമാനത്താവളത്തിനു മുമ്പ്‌ ദേശീ യപാതയ്‌ക്ക്‌ ഇരുവശവുമായി വരാപ്പു ഴ, ചെങ്ങമനാട്‌, കടുങ്ങല്ലൂർ റോഡു കളിൽ റിയൽ എസ്‌റ്റേറ്റ്‌ കമ്പനികൾ നൂറുക്കണക്കിനു ഏക്കറുകളാണ്‌ വാങ്ങി യിടുന്നത്‌. ജലഗതാഗത സൗകര്യങ്ങളു ളള ഈ സ്ഥലങ്ങൾ ഉടനെ ഹൗസിംഗ്‌ കോളനികളായി രൂപാന്തരപ്പെടുമെന്നു തീർച്ചയാണ്‌. ഇപ്പോൾ പതിനായിരം രൂപ മുതൽ ലഭിക്കുന്ന ഈ സ്ഥല ങ്ങൾ ഒരുപക്ഷേ ഭാവിയിൽ ലക്ഷങ്ങൾ കൊയ്‌തേക്കാം.

വിദേശ നിർമ്മാണ കമ്പനികൾക്ക്‌ മുതൽ മുടക്കാൻ അനുവദിച്ചു കൊണ്ട്‌ അടുത്തയിടെ പുറത്തിറക്കിയ സർക്കാ ർ നയം ഇന്ത്യയിലൊട്ടാകെ റിയൽ എ സ്‌റ്റേറ്റ്‌ വികാസത്തിന്‌ കാരണമായി ട്ടുണ്ട്‌. ഇതുകൂടാതെ കൊച്ചിയിലുളള ബിസിനസ്സ്‌ പദ്ധതികളും മുതൽമുടക്കും കൂടി കണക്കിലെടുത്താൽ കൊച്ചിയി ലുളള നിക്ഷേപം ബുദ്ധിപരമായ ഒന്നാ ണെന്നു തന്നെ വേണം കരുതാൻ.

Generated from archived content: essay2_july7_06.html Author: jeomon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here