ഒരു കവിത

ശലഭങ്ങൾ

കല്ലറകളിൽ തേടുന്നത്‌

എന്തിന്റെ പരാഗങ്ങളാണ്‌?

വിരസമായ

ചിറകുകളിൽ

നഷ്‌ടപ്പെട്ട വർണ്ണങ്ങൾ

പൂക്കളിലും

ഇലകളിലും

അന്വേഷിക്കുകയാകാം

വരികളിൽ

നഷ്‌ടമായ അർഥങ്ങൾ

പൂരിപ്പിക്കാൻ

പഴയ താളുകൾ

മറിച്ചുനോക്കുകയാകാം

എന്തായാലും

പണിതീരാത്ത

ഒരു സ്‌മാരകത്തിന്റെ

ആഴങ്ങളിൽ നിന്നും

നേർത്ത തേങ്ങലുകൾ

ആരെയോ കാത്തിരിപ്പുണ്ട്‌

Generated from archived content: poem2_mar15_06.html Author: jayesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here