ജീവിതയാത്രയില്‍ ഇത്രയും നാള്‍
തളരാതെ നില്‍ക്കുവാനിതൊന്നു മാത്രം
ഇരുളും വെളിച്ചവും ഒരുമിച്ചു കണ്ട
പ്രിയ പത്നി നീയതൊന്നു മാത്രം
സ്വരമിടറുമ്പോഴും കാലിടറുമ്പോഴും
തണലായി നിന്നതും നീയ്മാത്രം
അന്ത്യയാമങ്ങളില്‍ തളര്‍ന്നുറങ്ങുമ്പോഴും
തൊട്ടു തലോടുന്നതും നീയ് മാത്രം
എത്ര നാള്‍ ഇനിയും ഗമിക്കേണ്ടു നാം
വിശ്രമം എന്നതില്‍ എത്തീടുവാന്‍
പാണീതലം ഞാന്‍ ഗ്രഹിച്ച മുതല്‍
തോഴിയായ് അമ്മയായ് മകളായ്
വേഷപ്പകര്‍ച്ചകള്‍ എത്ര ആടി
ഉച്ശ്വാസവായു ശമിക്കുവോളം
ദൂരങ്ങള്‍ ഇനിയും താണ്ടിടാം
ആശ്വാസമായി നീ അരികിലുണ്ടേല്‍….
Generated from archived content: poem2_dec31_11.html Author: jayaraj_ps